നെല്ലൂര്‍(ആന്ധ്രാപ്രദേശ്): മുത്യാലമ്മന്‍ ക്ഷേത്രധ്വംസനത്തിന് പിന്നാലെ ആന്ധ്രയില്‍ വീണ്ടും പ്രകോപനവുമായി ഇസ്ലാമിക മതമൗലികവാദികള്‍. രംഗറെഡ്ഡി ജില്ലയിലെ മഹേശ്വരം ഗട്ടുപള്ളി ഹനുമാന് ക്ഷേത്രപരിസരത്ത് ആടിനെ അറുത്തതാണ് പ്രതിഷേധത്തിന് വഴിവച്ചത്.
ക്ഷേത്രത്തില്‍ തടിച്ചുകൂടിയ ഭക്തജനങ്ങള്‍ ഹനുമാന് ചാലിസ ചൊല്ലി ക്ഷേത്രം ശുദ്ധീകരിച്ചതിന് ശേഷം നഗരത്തില്‍ പ്രകടനം നടത്തി. തെലങ്കാനയിലും ആന്ധ്രയിലും തുടരുന്ന ആസൂത്രിത ക്ഷേത്ര ആക്രമണങ്ങളുടെ ഭാഗമാണ് ഗട്ടുപള്ളിയിലെ സംഭവമെന്ന് വിഎ ച്ച്പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നിയോജക മണ്ഡലത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന അനീതിക്കെതിരെ സര്‍ക്കാരിന്റെ പ്രതികരണമില്ലായ്മ ചൂണ്ടിക്കാട്ടി, ഈ നിസ്സംഗത ശ്രദ്ധിക്കേണ്ടത് ജനങ്ങളാണെന്നും അവര്‍ പറഞ്ഞു. സമയമാകുമ്പോള്‍ ഉത്തരവാദികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ചടങ്ങില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍, വിവിധ സമുദായ നേതാക്കള്‍, ഹിന്ദു ഭക്തര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: