ന്യൂദല്‍ഹി: ഭാരത വനിതാ ഹോക്കി ടീം മുന്‍ നായിക റാണി രാംപാല്‍ വിരമിച്ചു. 16 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു.
റാണി നയിച്ച ഭാരത ടീം ആണ് 2020 ടോക്കിയോ ഒളിംപിക്സില്‍ മെഡലിന് അടുത്തുവരെയെത്തിയത്. ചരിത്രത്തില്‍ ആദ്യമായി ഭാരത ടീമിനെ നാലാം സ്ഥാനത്തെത്തിക്കാന്‍ റാണിക്ക് കീഴിലുള്ള ടീമിന് സാധിച്ചിരുന്നു.
ദരിദ്രപൂര്‍ണമായ കുട്ടിക്കാലത്തിലൂടെയാണ് താന്‍ വളര്‍ന്നുവന്നത്, വലുതാകുമ്പോള്‍ രാഷ്ട്രത്തിന് വേണ്ടി എന്തെങ്കിലും ച്ചെയ്യണമെന്നുണ്ടായിരുന്നു. അത് സാധ്യമായതിന്റെ തൃപ്തിയിലാണ് താരം വാര്‍ത്താ സമ്മേളനത്തെ അഭിമുഖീകരിച്ചത്.
കൈക്കുഴയ്ക്ക് പരിക്കേറ്റ താരത്തിന് കുറച്ചുകാലം പുറത്തേക്ക് ഇരിക്കേണ്ടതായി വന്നു. ഭാരത ടീമിന്റെ പരിശീലക പദവിയില്‍ ജന്നാകെ ഷോപ്മാന് എത്തിയതോടെ റാണിയുടെ സ്ഥാനം പടിക്ക് പുറത്തായിരുന്നു. അടുത്തിടെ സബ്ജൂനിയര് പെണ് ടീമിന്റെ ദേശീയ കോച്ചായി റാണിയെ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: