Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസേ…എളുപ്പം നിങ്ങള്‍ക്ക് വികാസ് യാദവിനെ വിട്ടുതരില്ല….കാരണം ഖലിസ്ഥാനെ വെച്ചുള്ള യുഎസിന്റെ കളിക്ക് ഒരു അവസാനമുണ്ടാകണം

ഈ സാഹചര്യത്തില്‍ ഗുര‍് പത് വന്ത് സിങ്ങ് പന്നുനെ വിട്ടുകിട്ടാന്‍ ഇന്ത്യയ്‌ക്കും ആവശ്യപ്പെടാനാകും. ഖലിസ്ഥാനും സിഖ് സ് ഫോര്‍ ജസ്റ്റിസും പോലുള്ള സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ഈ സാഹചര്യത്തില്‍ യുഎസിനെ പ്രേരിപ്പിക്കാനും സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 10:08 pm IST
inIndia
വികാസ് യാദവ് (ഇടത്ത്) ഗുര്‍ പത് വന്ത് സിങ്ങ് എന്ന ഖലിസ്ഥാന്‍ നേതാവ് (വലത്ത്)

വികാസ് യാദവ് (ഇടത്ത്) ഗുര്‍ പത് വന്ത് സിങ്ങ് എന്ന ഖലിസ്ഥാന്‍ നേതാവ് (വലത്ത്)

ന്യൂദല്‍ഹി: യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ ശ്രമിച്ചു എന്ന് യുഎസ് ആരോപിക്കുന്ന ഇന്ത്യക്കാരനാണ് വികാസ് യാദവ്. ഇയാളെ യുഎസിന് കൈമാറണം എന്ന് യുഎസിനേക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ ആവശ്യപ്പെടുന്നത് സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് കൂടിയായ ഗുര്‍പത് വന്ത് സിങ്ങാണ്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ ജയിപ്പിച്ചതിന് കോടികള്‍ ഖലിസ്ഥാന്‍ സംഘടനകള്‍ ഒഴുക്കിയെന്ന് പരസ്യമായി പ്രസ്താവിച്ചത് ഗുര്‍പത് വന്ത് സിങ്ങാണ്. മോദിയെയും അമിത് ഷായെയും പരസ്യമായി വീഡിയോകളിലൂടെ വഴക്ക് പറയാനും ഇയാള്‍ക്ക് മടിയില്ല. ഇപ്പോള്‍ ഇന്ത്യയിലെ യാത്രാവിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയും ഇയാള്‍ മുഴക്കുന്നുണ്ട്. ഈ ഗുര്‍പത് വന്ത് സിങ്ങാണ് വികാസ് യാദവിനെ അമേരിക്കയ്‌ക്ക് വിട്ടുകൊടുക്കണമെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്.

യുഎസ് നിതിന്യായവകുപ്പാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ വികാസ് യാദവ് ഗൂഢാലോചന നടത്തി എന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുഎസില്‍ ഖലിസ്ഥാന്‍ അനുകൂല റാലികള്‍ സംഘടിപ്പിക്കുക, യുഎസില്‍ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യം ഇന്ത്യയില്‍ രൂപീകരിക്കണമോ വേണ്ടയോ എന്നറിയാല്‍ ജനഹിതപരിശോധന പരസ്യമായി നടത്തുക തുടങ്ങി എല്ലാ വിധ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന വ്യക്തിയാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. അമേരിക്ക ജനാധിപത്യത്തെക്കുറിച്ചും അഖണ്ഡതയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുമെങ്കിലും ഇന്ത്യയുടെ അഖണ്ഡതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന, ഖലിസ്ഥാന്‍ തീവ്രവാദത്തിന് വളം വെച്ചുകൊടുക്കുന്ന ഗുര്‍പത് വന്ത് സിങ്ങ് പന്നനും അദ്ദേഹത്തിന്റെ സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കും പരസ്യമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇത് അമേരിക്കയുടെ ഇരട്ടത്താപ്പാണ്. ലോകത്തിലെ ചെറിയ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാനുള്ള ശക്തികളെ എന്‍ജിഒ എന്ന സാമൂഹ്യസേവനത്തിന്റെ മറവില്‍ ഊട്ടിവളര്‍ത്തുന്നത് അമേരിക്കയുടെ രീതിയാണ്. അല്ലെങ്കില്‍ എന്തിനാണ് മറ്റ് രാജ്യങ്ങളിലെ ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യാനും സമത്വം കൊണ്ടുവരാനും ജനാധിപത്യം കൊണ്ടുവരാനും അമേരിക്ക ശതകോടികള്‍ പലവിധ എന്‍ജിഒകള്‍ക്ക് വേണ്ടി ഒഴുക്കുന്നത്. ലക്ഷ്യം ആ രാജ്യങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനുള്ള പ്രതിലോമശക്തികളെ വളര്‍ത്തല്‍ തന്നെ. ഷേഖ് ഹസീനയെ അട്ടിമറിച്ച ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിന്റെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്ന മുഹമ്മദ് യൂനസിന് നോബല്‍ സമ്മാനം നല്‍കിയത് ഇതേ അമേരിക്കയാണ് എന്നത് മറക്കരുത്.

വികാസ് യാദവിനെതിരെ അമേരിക്ക ഉയര്‍ത്തിയ വലിയൊരു ആരോപണം യുഎസിലുള്ള ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ ബാഹ്യ ശക്തികളുമായി ഗൂഢാലോചന നടത്തി എന്നതാണ്. ഈ ബാഹ്യ ശക്തികള്‍ ഇന്ത്യന്‍ രഹസ്യ ഏജന്‍സികളിലെ പ്രതിനിധികള്‍ ആകാമെന്നും അമേരിക്ക ആരോപിക്കുന്നു.
എന്തായാലും അമേരിക്ക കുറ്റം ആരോപിക്കുന്ന ഒരു ഇന്ത്യന്‍ പൗരനെ അമേരിക്കയ്‌ക്ക് വിട്ടുകൊടുക്കുന്നതിന് ചില വ്യവസ്ഥകള്‍ ഉണ്ട്. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎസും തമ്മില്‍ 1997ല്‍ ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തരനിമയങ്ങളും വിദേശ ഉടമ്പടികളും പരിഗണിച്ച ശേഷമേ ഇന്ത്യക്കാരനായ ഒരാളെ വിദേശരാജ്യത്തിന് വിചാരണയ്‌ക്കായി വിട്ടുകൊടുക്കേണ്ടതുള്ളൂ എന്ന് ഈ നിയമം അനുശാസിക്കുന്നു. പ്രതിയെന്ന് കുറ്റപ്പെടുത്തുന്ന ആള്‍ രാഷ്‌ട്രീയ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെങ്കില്‍ ആ വ്യക്തിയെ വിദേശരാജ്യത്തിന് വിട്ടുകൊടുക്കേണ്ട കാര്യമില്ല. . രാഷ്‌ട്രീയ കുറ്റകൃത്യത്തിന്റെ പേരിലാണ് ഈ കുറ്റവാളി വിചാരണ ആവശ്യപ്പെടുന്നതെങ്കില്‍ ആ വ്യക്തിയെ വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. വികാസ് യാദവിന്റെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് തുണയാവുക ഈ വ്യവസ്ഥയായിരിക്കും

ഇന്ത്യ വികാസ് യാദവിനെ വിട്ടുകൊടുക്കുകയാണെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ വിദേശത്തിരുന്ന് യുദ്ധം ചെയ്യുന്ന കുറ്റവാളികളെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന ആവശ്യവും ഉയരും. വര്‍ഷങ്ങളായി ഇന്ത്യയ്‌ക്ക് ഒരു മുള്ളായി നിലകൊള്ളുന്ന സംഘടനയാണ് സിഖ് സ് ഫോര്‍ ജസ്റ്റിസ്. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും സ്വതന്ത്രമാക്കി ഖലിസ്ഥാന്‍ രൂപീകരിക്കുന്നതിനുള്ള ജനഹിത പരിശോധന നടത്താന്‍ ലോകമെമ്പാടും ഈ സിഖ് സ് ഫോര്‍ ജസ്റ്റിസും അതിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നനും ആഹ്വാനം ചെയ്തു നടന്നിരുന്നു. എന്നിട്ടും അമേരിക്കയുടെ മണ്ണ് അവര്‍ക്ക് അഭയം നല്‍കുന്നു. ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്‍ യുഎസില്‍ വിലസുമ്പോള്‍ വികാസ് യാദവിനെ യുഎസിന് വിട്ടുകൊടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നയതന്ത്ര പരാജയമായി വിലയിരുത്തപ്പെടും.

തീവ്രവാദത്തെ ചെറുത്തുതോല്‍പിക്കുന്നതിന് ഇന്ത്യയും യുഎസും തമ്മില്‍ ഉടമ്പടിയുണ്ട്. എന്നാല്‍ യുഎസിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനകള്‍ ഭീകരവാദികളാണ്. അവര്‍ക്ക് യുഎസ് സ്വാതന്ത്ര്യം നല്‍കുന്നതെങ്ങിനെ? യുഎസിന്റെ മണ്ണില്‍ കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ച ഒരു ഇന്ത്യക്കാരനെ വിട്ടുകൊടുത്തില്ലെങ്കില്‍ അത് വലിയ കുറ്റമായി ഇന്ത്യയുടെ മേല്‍ ചാര‍്ത്തപ്പെടും. ഈ സാഹചര്യത്തില്‍ ഗുര‍് പത് വന്ത് സിങ്ങ് പന്നുനെ വിട്ടുകിട്ടാന്‍ ഇന്ത്യയ്‌ക്കും ആവശ്യപ്പെടാനാകും. ഖലിസ്ഥാനും സിഖ് സ് ഫോര്‍ ജസ്റ്റിസും പോലുള്ള സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ഈ സാഹചര്യത്തില്‍ യുഎസിനെ പ്രേരിപ്പിക്കാനും സാധിക്കും.

വികാസ് യാദവിനെ വിട്ടുകൊടുക്കണമെങ്കില്‍ ഇന്ത്യയ്‌ക്ക് നിരവധി നിയമതടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. ഒന്ന്, വികാസ് യാദവ് ഇത്തരം ഒരു ഗൂഢാലോചന നടത്തിയോ എന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യയിലെ കോടതിയില്‍ ഹാജരാക്കണം. ഈ കേസ് രാഷ്‌ട്രീയ കുറ്റകൃത്യം എന്ന വിഷയത്തിനുള്ളില്‍ പെടുന്നതാണെങ്കില്‍ യുഎസിന് വികാസ് യാദവിനെ കൈമാറുന്നത് ഒഴിവാക്കാനാവും. വികാസ് യാദവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് രാഷ്‌ട്രീയ പ്രേരണയാലാണെന്ന് വാദിക്കാന്‍ കഴിഞ്ഞാലും വികാസ് യാദവിനെ യുഎസിന് വിട്ടുകൊടുക്കുന്നതില്‍ നിന്നും ഒഴിവാക്കാനാവും. എന്തായാലും വികാസ് യാദവിനെ യുഎസിന് വിട്ടുകൊടുക്കണോ വേണ്ടയോ എന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വിശദമായി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം എടുക്കേണ്ട തീരുമാനമാണ്.

 

Tags: usGurpatwantSinghPannunVikasYadavExtraditionPMModikhalistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

World

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.