പത്തനംതിട്ട : ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെ പരമ്പരാഗത തിരുവാഭരണ പാത മാലിന്യം തള്ളാനുള്ള ഇടമായി മാറുന്നു . ഉന്നത നിലവാരത്തിൽ പാത വികസിപ്പിച്ച ശേഷം വശങ്ങൾ തെളിക്കൽ കാര്യക്ഷമമായി നടന്നിട്ടില്ല. കാടും പടലും വശങ്ങൾ മൂടിയിരിക്കുന്നു. ഇത്തരം കുറ്റിക്കാട്ടിലേക്കാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും കെട്ടി മാലിന്യം വലിച്ചെറിയുന്നത്. കുറ്റിക്കാടുകളിൽ നിറയെ ചാക്കുകെട്ടുകളാണ്.
സന്ധ്യ കഴിയുന്നതോടെ ഇവിടം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകും.പരാതി ഏറിയതോടെ കാടുതെളിക്കാമെന്നും ഈ ഭാഗം കോണ്ക്രീറ്റ് ചെയ്യാമെന്നും പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ലെന്നാണ് നാട്ടുകാര് പറയുന്നത്.ലഹരി വിൽപനക്കാർ തമ്പടിക്കുന്നതായും പരാതിയുണ്ട്.
വീടുകളിലെ ഉപയോഗശൂന്യമായ സാധനങ്ങളും ഇവിടെ തള്ളിയിട്ടുണ്ട്. അടുത്തിടെ ശുചിമുറി മാലിന്യം പാതയോടു ചേർന്ന് തള്ളിയിരുന്നു. പകൽ വാഹനങ്ങൾ കടന്നു പോകുന്നതൊഴിച്ചാൽ രാത്രിയും പകലും പാത വിജനമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: