മുംബൈ : ഹോം സ്മാര്‍ട്ട് ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024-ല്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ജിയോ ക്ലൗഡ് പിസി എന്ന ഈ സാങ്കേതിക വിദ്യയിലൂടെ കുറഞ്ഞ മുതല്‍ മുടക്കില്‍ ടിവിയെ കമ്പ്യൂട്ടറുകളാക്കി മാറ്റിയെടുക്കാനാകും.
ഇന്റര്‍നെറ്റ് കണക്ഷന്, സ്മാര്‍ട്ട് ടിവി, കീബോര്‍ഡ്, മൗസ്, ജിയോ ക്ലൗഡ് പിസി ആപ്പ് എന്നിവ മാത്രം ഇതിന് മതിയാകും. സ്മാര്‍ട്ട് ടിവി ഇല്ലാത്തവര്‍ക്ക് അവരുടെ സാധാരണ ടിവിയെ ജിയോ ഫൈബര്‍ അല്ലെങ്കില്‍ ജിയോ എയര്‍ഫൈബറിനൊപ്പം വരുന്ന സെറ്റ്-ടോപ്പ് ബോക്സുകളിലൂടെ കമ്പ്യൂട്ടറാക്കാം. ഇന്റര്‍നെറ്റ് മുഖേന ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് കണക്ട് ചെയ്യാന്‍ ഏത് ടിവിയെയും പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യയാണ് ജിയോ ക്ലൗഡ് പിസി.
ഉപഭോക്താക്കള്‍ അപ്ലിക്കേഷനിലേക്ക് ലോഗിന്‍ ചെയ്യുന്നതിലൂടെ ക്ലൗഡില്‍ സംഭരിച്ചിരിക്കുന്ന എല്ലാ ഡാറ്റയും ടിവി സ്ക്രീനില്‍ ദൃശ്യമാകും. ഇമെയില്‍, സോഷ്യല്‍ നെറ്റ്വര്ക്കിംഗ്, ഇന്റര്‍നെറ്റ് സര്‍ഫിംഗ്, സ്കൂള്‍ പ്രൊജക്റ്റുകള്‍, ഓഫീസ് അവതരണങ്ങള്‍ എന്നിങ്ങനെ ഒരു കമ്പ്യൂട്ടറില്‍ സാധാരണ ചെയ്യാവുന്ന ജോലികള്‍ ഹോം ടീവികളില്‍ സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: