ന്യൂഡല്‍ഹി: കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍-2024 പുരസ്‌കാരം ഇഷ ഫൗണ്ടേഷൻ സ്ഥാപകന്‍ സദ്ഗുരുവിന്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും മനുഷ്യാവബോധം വര്‍ധിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സദ്ഗുരു നേതൃത്വം നല്‍കിവരുന്നത്. ഈ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനമായത്.
’’ ഞങ്ങളുടെ പുരസ്‌കാരം സ്വീകരിക്കാന്‍ സദ്ഗുരു തയ്യാറായി. മാത്രമല്ല പുരസ്‌കാരം ഏറ്റുവാങ്ങാനായി ടൊറന്റോയില്‍ സന്നിഹിതനാകാനും അദ്ദേഹം തയ്യാറായത് ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. സദ്ഗുരുവിന്റെ സന്ദേശങ്ങള്‍ മനുഷ്യരാശിയ്‌ക്കും നമ്മുടെ ഗ്രഹത്തിന്റെ നിലനില്‍പ്പിനും അനിവാര്യമാണ്. വ്യക്തിവികാസത്തിന് വേണ്ടിയുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുന്നു. മാത്രമല്ല നമ്മുടെ ഭൂമി നേരിടുന്ന കാലാവസ്ഥ വ്യതിയാനം, മണ്ണൊലിപ്പ്, ഭക്ഷ്യ ഗുണനിലവാരം തുടങ്ങിയ വെല്ലുവിളികള്‍ക്കും അദ്ദേഹം പരിഹാരം നിര്‍ദേശിക്കുന്നു,’’ കാനഡ ഇന്ത്യ ഫൗണ്ടേഷന്‍ അധ്യക്ഷനായ റിതേഷ് മാലിക് പറഞ്ഞു.
സദ്ഗുരുവിനെ പോലെയുള്ള ആചാര്യന്‍മാരുടെ നിര്‍ദേശങ്ങള്‍ കാനഡയ്‌ക്കും പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗയ്‌ക്കും ധ്യാനത്തിനും അദ്ദേഹം പ്രാധാന്യം നല്‍കുന്നു. അത് കാനഡയുടെ പൊതുജനാരോഗ്യ നയവുമായി ഒത്തുപോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാരം നല്‍കിയ കാനഡ ഇന്ത്യ ഫൗണ്ടേഷന് സദ്ഗുരു നന്ദിയറിയിച്ചു. സമ്മാനത്തുക കാവേരി നദി സംരക്ഷണ പദ്ധതിയായ ‘കാവേരി കോളിംഗ്’ ഫണ്ടിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കൃഷിയിടങ്ങളില്‍ 242 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാനും അതിലൂടെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്.
ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കാനഡ ഇന്ത്യ ഫൗണ്ടേഷന്‍. ഇന്ത്യന്‍ വംശജരായ ആഗോള വ്യക്തിത്വങ്ങളുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നതിലും ഈ കൂട്ടായ്മ പ്രധാന പങ്കുവഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: