ലിഫ്റ്റില്‍ കയറുമ്പോഴൊക്കെയും കണ്ണാടി കണ്ടിട്ടുണ്ടെങ്കിലും ഇവ എന്തിനാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്ന് നമ്മളാരും ഒരിക്കല്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്വയം സൗന്ദര്യം ആസ്വദിക്കാനും മിറര്‍ സെല്‍ഫിയെടുക്കാനുമെല്ലാം ഇത് ഉപകരിക്കപെടുന്നുണ്ട്. എന്നാല്‍ ഇവയുടെ യഥാര്‍ത്ഥ കാരണം തേടി ആരും പോയിട്ടില്ല എന്നതാണ് വാസ്തവം. ലിഫ്റ്റുകളില്‍ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതിന് പിന്നിലും ഒരു രഹസ്യമുണ്ട്….
സൈക്കോളജിക്കല്‍
ലിഫ്റ്റുകള്‍ പൊതുവെ ‘കുടുസുമുറി’ ആയതിനാല്‍ ഇതില്‍ കയറുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. ക്ലസ്ട്രോഫോബിയ പോലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ ലിഫ്റ്റിനകത്തെ കണ്ണാടി സഹായിക്കുന്നതാണ്. ലിഫ്റ്റില്‍ കണ്ണാടിയുണ്ടെങ്കില്‍ വ്യാപ്തിയുള്ള സ്ഥലത്ത് നില്ക്കുന്നതായി തോന്നിക്കും.
സേഫ്റ്റി
ലിഫ്റ്റില്‍ കൂട്ടമായി നില്ക്കുമ്പോള്, നമ്മുടെ പിറകിലും അരികിലും ആരൊക്കെ നില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ കണ്ണാടികള്‍ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങളോ ആക്രമണങ്ങളോ സംഭവിച്ചാല്‍ ഇതിനെ പ്രതിരോധിക്കാനും കണ്ണാടി ഗുണം ചെയ്യും.
ശ്രദ്ധതിരിക്കാന്‍
ലിഫ്റ്റ് തകരാറിലായാലോ വൈദ്യുതിബന്ധം നഷ്ടപ്പെട്ട് ലിഫ്റ്റ് സ്തംഭിച്ചാലോ അകത്ത് ആളുകള്‍ കുടുങ്ങിയാല്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ക്ക് ശേഷമായിരിക്കും പുറത്തുവരാന്‍ കഴിയുക. ഇത്രയും നേരം കാത്തിരിക്കേണ്ടി വരുമ്പോള്‍ ലിഫ്റ്റിനുള്ളില്‍ കണ്ണാടിയുണ്ടാകുന്നത് മാനസികമായി ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: