ഗോണ്ട : ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ പരിതാപകരമായ അവസ്ഥയെ പരിഹസിച്ച് കൈസർഗഞ്ചിൽ നിന്നുള്ള മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗ്. സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യത്തെയാണ് കോൺഗ്രസ് ആശ്രയിച്ചാണ് കോൺഗ്രസിന്റെ നിലനിൽപ്പെന്ന് അദ്ദേഹം പറഞ്ഞു.
യുപിയിൽ കോൺഗ്രസിന് പ്രത്യേക പദവിയില്ല. കോൺഗ്രസ് സമാജ്‌വാദി പാർട്ടിയുടെ ഊന്നുവടിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് പാർട്ടി എസ്പിയിൽ നിന്ന് വേർപിരിയുന്ന ദിവസം അവരുടെ യഥാർത്ഥ നില അറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും അദ്ദേഹം പരിഹസിച്ചു. രാഹുൽ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടതെന്നും എവിടേക്കാണ് പോകേണ്ടതെന്നും തന്റെ പാത എന്താണെന്നും അറിയില്ലെന്ന് കാണിക്കുന്ന തരത്തിൽ പ്രസ്താവനകൾ നൽകുന്നതെന്നും സിംഗ് കൂട്ടിച്ചേർത്തു.
നേരത്തെ ഉത്തർപ്രദേശിൽ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: