ലക്നൗ : ഉത്തർപ്രദേശിലെ 250 വർഷം പഴക്കമുള്ള ശിവക്ഷേത്രത്തിൽ അവകാശമുന്നയിച്ച് വഖഫ് ബോർഡ് . ലക്നൗ സദ്ഗഞ്ചിലെ ശിവാലയ ബാബ ക്ഷേത്രത്തിനാണ് വഖഫ് ബോർഡ് അവകാശമുന്നയിച്ചിരിക്കുന്നത് . നേരത്തെ ഡൽഹിയിലെ 6 ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം വഖഫ് ബോർഡും അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ ക്ഷേത്രത്തിന് 250 വർഷം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ എട്ട് വർഷം മുമ്പ് 2016 ൽ വഖഫ് ബോർഡ് ഈ ക്ഷേത്രത്തെ സ്വന്തം സ്വത്തായി കാട്ടി വ്യാജരേഖകൾ ചമച്ചതായി നാട്ടുകാർ പറയുന്നു.
2016ൽ ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി മുഖ്താർ അൻസാരിയുടെ ഭാര്യ അഫ്‌സ അൻസാരിക്ക് വിറ്റു. എന്നാൽ ഈ ക്ഷേത്രവുമായി ആ ഭൂമിയ്‌ക്ക് ബന്ധമില്ലെന്നും നാട്ടുകാർ പറയുന്നു. ക്ഷേത്രം തങ്ങളുടെ സ്വന്തമാണെന്നും വഖഫ് ബോർഡിന് ഒരിക്കലും വിട്ടു നൽകില്ലെന്നും , എന്നും ഈ ക്ഷേത്രം ആ സ്ഥലത്ത് തന്നെ നിലനിൽക്കുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
നേരത്തെ എഐയുഡിഎഫ് തലവനും അസം ജംഇയ്യത്തുൽ ഉലമ തലവനുമായ മൗലാന ബദ്‌റുദ്ദീൻ അജ്മൽ പാർലമെന്റും , വിമാനത്താവളവും നിൽക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ പുരാതന ക്ഷേത്രത്തിനും അവകാശമുന്നയിച്ചിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: