പാലക്കാട് : തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അടവുകള്‍ പലതും പയറ്റുന്നതാണ് രാഷ്ട്രീയം. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പുതിയ നീക്കം നടത്തുകയാണ് കോണ്‍ഗ്രസ്.
ഓരോ വോട്ടും പ്രധാനമായ തെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ സംഘടനയായ ഡി എം കെയുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും
ഉള്‍പ്പെടെയുളള നേതാക്കള്‍ അന്‍വറുമായി ഫോണില്‍ സംസാരിച്ചു.
എന്നാല്‍ പാലക്കാട് ഡി എം കെ സ്ഥാനാര്‍ത്ഥി മിന്‍ഹാജിനെ പിന്‍വലിക്കാമെന്നും പകരം ചേലക്കരയില്‍ തന്റെ സംഘടനയുടെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിമതനായ എന്‍ കെ സുധീറിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്ന കടുത്ത ഉപാധിയാണ് അന്‍വര്‍ മുന്നോട്ട് വച്ചത്. കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു.
ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്ന അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സാധ്യമല്ലെന്നറിഞ്ഞ് തന്നെയാണ് അന്‍വറിന്റെ നീക്കം. ഭാവിയില്‍ കോണ്‍ഗ്രസുമായി സഹകരണത്തിന് തന്റെ വിലപേശല്‍ ശക്തി പ്രകടിപ്പിക്കുയാണ് അന്‍വറിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.
പാലക്കാട് കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാര്‍ത്ഥി മെട്രോമാന് ഇ ശ്രീധരനെതിരെ 4000 ത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ ജയിച്ചത്. ഈ സാഹചര്യത്തില്‍ അന്‍വര്‍ മുസ്ലീം സമുദായത്തില്‍ നിന്നുളള മിന്‍ഹാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് വോട്ട് ഭിന്നിപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസില്‍ സൃഷ്ിച്ചിട്ടുണ്ട്. ഇതാണ് അന്‍വറിന്റെ സഹകരണം തേടാനുളള നീക്കത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: