വാരണാസി : ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുണ്യനഗരമാണ് കാശി. ഹിന്ദുമതത്തിൽ അഗാധമായ വിശ്വാസമുള്ള ഇതരമതസ്ഥർ പോലും കാശിയിൽ എത്താറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ പൈതൃകത്തെയും , സനാതനധർമ്മത്തെയും കുറിച്ച് അറിഞ്ഞ വിദേശ പൗരനാണ് ഹിന്ദുമതം സ്വീകരിക്കാനായി വാരണാസിയിൽ എത്തിയിരിക്കുന്നത് .ലിത്വാനിയൻ സ്വദേശിയായ ഹെൻറിക്സ് ക്രിസ്തുമതത്തിൽ വിശ്വസിച്ചാണ് വളർന്നത് .
സനാതനധർമ്മത്തിൽ ചേരാനുള്ള ഹെൻറിക്സിന്റെ യാത്ര ആരംഭിച്ചത് താൻ ഒരു റോഡ് അപകടത്തിൽപ്പെട്ടതോടെയാണ് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന സമയത്താണ് ഹെൻറിക്സ് ഭഗവദ് ഗീത വായിക്കാൻ തുടങ്ങിയത് . ഗീത മനസിനെ സ്വാധീനിക്കാൻ തുടങ്ങിയതോടെ ഹിന്ദുമതത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാനെ സ്വപ്നം കണ്ടതോടെ തന്റെ ജീവിതം മാറുന്നതായി .ഹെൻറിക്സിന് മനസിലായി .
ആരോഗ്യം മെച്ചപ്പെട്ടതോടെ ഹെൻറിക്സ് ഒരു കാര്യം ഉറപ്പിച്ചു. ഇനി ജീവിതം ഹിന്ദുമതത്തിനൊപ്പം തന്നെ . അങ്ങനെയാണ് വാരണാസിയിലേയ്‌ക്ക് പറന്നത് . ഇവിടെ കാശിയിലെ ബ്രഹ്മ നിവാസ് ആശ്രമം അദ്ദേഹത്തെ സ്വീകരിച്ചു . സനാതന ധർമ്മത്തിന്റെ തത്വങ്ങൾ പഠിപ്പിച്ചു . ജീവിതരീതിയും , അനുഷ്ഠാനങ്ങളും പകർന്ന് നൽകി . ഒടുവിൽ അഖില ഭാരതീയ സന്ത് സമിതി, കാശി വിദ്വത് പരിഷത്ത്, വിശ്വഹിന്ദു പരിഷത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചു.
പേര് ഹെൻറിക്സിൽ നിന്ന് ‘കേശവ്’ എന്നാക്കി മാറ്റി, അദ്ദേഹത്തെ കശ്യപ് ഗോത്രവുമായി ബന്ധിപ്പിക്കുകയും ചെയ്തു. സനാതന ധർമ്മത്തെ കൂടുതൽ അറിഞ്ഞ് ഈശ്വരനെ പ്രാപിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: