Astrology

വാരഫലം: ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പുതിയ സ്ഥാനലബ്ധിക്ക് സാധ്യത, വിവാഹ കാര്യങ്ങള്‍ തീരുമാനമാകും.

Published by

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുതിയ സ്ഥാനലബ്ധിക്ക് സാധ്യതയുണ്ട്, വിദേശ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രോത്സാഹകരമായ സന്ദര്‍ഭമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി ദൃശ്യമാകും. പല രംഗങ്ങളിലും സുപ്രയത്‌നംകൊണ്ട് പുരോഗതിയുണ്ടാകും. കുടുംബരംഗം തൃപ്തികരമാകും. ആരോഗ്യപരമായ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഉന്നതസ്ഥാനം അലങ്കരിക്കാനുള്ള അവസരമുണ്ടാകും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. വസ്ത്രങ്ങളുടെയോ ആഡംബര വസ്തുക്കളുടെയോ വ്യാപാരത്തിലേര്‍പ്പെടാന്‍ ഇടമുണ്ട്. വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതിയുണ്ടാകും. പാര്‍ട്ട്ണര്‍ഷിപ്പ് ഏര്‍പ്പാടുകളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
കുടുംബജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ തീര്‍ന്നുകിട്ടുന്നതാണ്. സഹോദരന്മാരില്‍നിന്ന് സഹായങ്ങള്‍ ലഭിച്ചേക്കും. ഉദ്ദേശിച്ച കാര്യം നടക്കാന്‍ വളരെ പ്രയാസപ്പെടേണ്ടിവരും. നിയമപരമായി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യയില്‍ ഉന്നതവിജയവും ഉപരിപഠന സാധ്യതയുമുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാക്കാന്‍ സാധിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ അധീനതയിലാകും. ശാരീരിക സുഖത്തെക്കാളേറെ മാനസിക സുഖത്തിന് ശ്രദ്ധ വയ്‌ക്കും. സന്താനലബ്ധിക്ക് സാധ്യതയുണ്ട്. ബാങ്കുകളിലോ മറ്റ് സര്‍വീസ് സ്ഥാപനങ്ങളിലോ ജോലിയില്‍ പ്രവേശിക്കാനവസരം ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ദൂരദേശത്തുള്ളവര്‍ക്ക് അടുത്തേക്ക് മാറ്റം കിട്ടും. വാഹനത്തില്‍നിന്ന് അപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വിക സ്വത്ത് ഭാഗം വെച്ച് കിട്ടിയേക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഗൃഹത്തില്‍ പൂജാദി കാര്യങ്ങള്‍ നടത്താനിടവരും. വിദേശത്തുനിന്ന് ധനാഗമമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
യുവജനങ്ങളുടെ വിവാഹ കാര്യങ്ങള്‍ തീരുമാനമാകും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. അഭീഷ്ട കാര്യങ്ങള്‍ നടക്കുകയില്ല. പിതൃതുല്യരായ ആളുകളുടെ മരണത്തില്‍ ദുഃഖിക്കേണ്ടിവരും. കര്‍മസ്ഥാപനം മാറാനിടവരും. രാഷ്‌ട്രീയക്കാര്‍ക്ക് ഏറ്റവും അനുകൂലമാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് വളരെയധികം പുരോഗതി ദൃശ്യമാണ്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വ്യാപാരത്തില്‍നിന്ന് ലഭിക്കുന്ന ലാഭം പ്രതീക്ഷച്ചതിലും കുറവായിരിക്കും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. അന്യദേശത്തുള്ള ബന്ധുക്കള്‍ നാട്ടില്‍ വരും. ആരോഗ്യനില ശ്രദ്ധിക്കേണ്ടതാണ്. ലോണുകളും മറ്റും പെട്ടെന്ന് ശരിപ്പെടുന്നതാണ്. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തുന്നതാണ്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
അവനവനെപ്പറ്റിയുള്ള ആത്മവിശ്വാസം വര്‍ധിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. വാടകവകയില്‍ വരുമാനം വര്‍ധിക്കും. സ്വന്തത്തില്‍നിന്നുള്ളവരില്‍നിന്ന് പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. തടസ്സങ്ങളെ എളുപ്പത്തില്‍ പരിഹരിക്കും. കുടുംബജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ തീര്‍ന്നുകിട്ടുന്നതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മകള്‍ക്ക് കര്‍മപരമായി അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാഹനം, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. മനസ്സിന് പ്രയാസങ്ങളുണ്ടാകുന്ന വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. സാമ്പത്തികമായി പ്രയാസങ്ങള്‍ നേരിടും. വിദേശത്തുനിന്ന് നാട്ടില്‍വന്ന് സ്വന്തം ബിസിനസ്സിലേര്‍പ്പെടും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സംഘടനാരംഗത്ത് നേതൃത്വമേറ്റെടുക്കേണ്ടി വന്നേക്കും. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. പുതിയതായി ഭവനനിര്‍മാണത്തിന് ഒരുങ്ങിയേക്കും. കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചുകിട്ടും. പുതിയ ധനാഗമമുണ്ടാകും. ഉയര്‍ന്ന വ്യക്തികളുമായും രാഷ്‌ട്രീയ നേതാക്കന്മാരുമായും ബന്ധപ്പെടും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും സന്തോഷവുമുണ്ടാകും. ഭാര്യയുടെ ഇഷ്ടത്തിനുവേണ്ടി യാത്രകള്‍ ചെയ്യേണ്ടിവരും. ദൈവിക കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ ശ്രവിക്കാനിടവും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ ബിസിനസ്സുകളിലും ധാരാളം വരുമാനമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
യാത്രകള്‍ മുടങ്ങും. ദേഹാരിഷ്ടത കാരണം എല്ലാ കാര്യങ്ങളും മാറ്റി വയ്‌ക്കേണ്ടിവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. പല കാര്യങ്ങളിലും മക്കളുമായി അഭിപ്രായഭിന്നതയുണ്ടാകും. മാതാവിന്റെ ചികിത്സക്കായി പണം ചെലവഴിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക