വിശദവിവരങ്ങള്‍ www.cee.kerala.gov.in ല്‍
അലോട്ട്‌മെന്റ് മെമ്മോ, ഡാറ്റാ ഷീറ്റ് ണ്ടവെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം
ഫീസ് അടച്ച് ഒക്‌ടോ. 23 വൈകിട്ട് 4 ന് മുമ്പ് പ്രവേശനം നേടണം
പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകും
ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് നടത്തും
കീം 2024 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ ംം.രലല.സലൃമഹമ.ഴീ്.ശി ല്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികളില്‍നിന്നും ലഭിച്ച പരാതികള്‍ പരിഹരിച്ച ശേഷമാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോംപേജില്‍ ലഭിക്കും. പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളജ്, കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്ട് മെമ്മോ, ഡാറ്റാ ഷീറ്റ് എന്നിവ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
അലോട്ട്‌മെന്റ് മെമ്മോയില്‍ പറഞ്ഞിട്ടുള്ള ഫീസ് അടച്ച് ഒക്‌ടോബര്‍ 23 വൈകിട്ട് 4 മണിക്ക് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. ഈ അലോട്ട്‌മെന്റ് പ്രകാരമുള്ള ഫീസ് മുന്‍ അലോട്ട്‌മെന്റിന്റെ ഭാഗമായി അടച്ച ഫീസിനേക്കാള്‍ കുറവാണെങ്കില്‍ അധികമായി നല്‍കിയ ഫീസ് അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായതിനുശേഷം തിരികെ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ച എസ്‌സി/എസ്ടി/ഒഇസി/മത്‌സ്യത്തൊഴിലാളികളുടെ മക്കള്‍, ആനുകൂല്യങ്ങള്‍ക്കര്‍ഹരായ സമുദായത്തില്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍, ശ്രീചിത്രാ ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളജുകളിലെ മൈനോരിറ്റി/എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളപ്രകാരം ഫീസ് അടയ്‌ക്കേണ്ടതാണ്. ഇവര്‍ക്ക് ഫീസിളവിന് അര്‍ഹതയില്ല.
നിശ്ചിത സമയത്തിനുള്ളില്‍ ഫീസ് ഒടുക്കി കോളജില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും.
ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2024-25 വര്‍ഷത്തെ എംബിബിഎസ് കോഴ്‌സിലേക്കുള്ള ഫീസ് നിരക്കുകള്‍ വെബ്‌സൈറ്റിലുണ്ട്. ഇതുപ്രകാരം ഫീസ് അടയ്‌ക്കണം. എന്നാല്‍ ദന്തല്‍ കോളജുകളിലെ ഈവര്‍ഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബിഡിഎസ് കോഴ്‌സിന് കഴിഞ്ഞവര്‍ഷത്തെ നിരക്കില്‍ ഫീസ് അടയ്‌ക്കേണ്ടതും അധിക തുക പിന്നീട് നല്‍കേണ്ടതുമാണ്.
ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് നടത്തും. ഇതിനായി പുതിയ ഓപ്ഷന്‍ ക്ഷണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: