ടെഹ് റാന്‍ :ഹെസ്ബുള്ള നേതാവ് ഹസ്സന് നസ്റുള്ളയ്ക്ക് പിന്നാലെ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെയുള്ള ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഹമാസിന്റെ നേതാവ് യാഹിയ സിന്‍വാറും വധിക്കപ്പെട്ടതോടെ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയ് ആയിരിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദും ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന് ബെറ്റും ഹമാസ്, ഹെസ്ബുള്ള നേതാക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. അതിന് ശേഷം ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉന്നം തെറ്റാതെ ശത്രുവിനെ വധിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ ഇറാന് ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയുടെ ഇടംകൈയും വലംകൈയും നിന്ന തീവ്രവാദസംഘടനകളുടെ നേതാക്കള്‍ മണ്ണിടിഞ്ഞിരിക്കുന്നു. ലോകത്ത് ഒരു രാജ്യവും തൊടാന്‍ ധൈര്യപ്പെടാത്ത ഹമാസ്, ഹെസ്ബുള്ള സംഘടനകളുടെ നേതാക്കളെയാണ് ഇസ്രയേല്‍ കൊന്നു തള്ളിയത്.
ഇസ്രയേല്‍ ഇറാന്റെ വലം കൈയായ ഹെസ്ബുള്ള തീവ്രവാദസംഘടനയ്ക്കെതിരെ ലെബനനില്‍ ബോംബാക്രമണം ആരംഭിച്ചതോടെയാണ് ഒക്ടോബര്‍ ഒന്നിന് ഇറാന് ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. ഏകദേശം 180 മിസൈലുകള്‍ ഇറാന് അയച്ചിരുന്നു. ഇതെല്ലാം വെടിവെച്ചിട്ടതായാണ് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത്. ഈ ആക്രമണത്തിന് ശേഷം 18 ദിവസത്തോളം പിന്നിട്ടുകഴിഞ്ഞു. എന്നിട്ടും ഇതുവരെയും ഇസ്രയേല്‍ തിരിച്ചടിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. എന്നാല്‍ രഹസ്യമായി പ്രചരിക്കുന്ന വിവരമനുസരിച്ച് ആയത്തൊള്ള അലി ഖമനേയ് എന്ന ആത്മീയ നേതാവിനെ വധിക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത് എന്നാണ്. അങ്ങിനെ സംഭവിച്ചാല്‍ അത് ഹമാസിനും ഹെസ്ബുള്ളയ്ക്കും ഇസ്ലാമിക തീവ്രവാദത്തിനും ലഭിക്കുന്ന ഇരുട്ടടിയായിരിക്കും. ഇതുവഴി യുദ്ധം ജയിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നറിയുന്നത്. മാനസികമായി യുദ്ധം ജയിക്കുന്നതാണ് പ്രധാനം എന്നാണ് ഇസ്രയേല്‍ കരുതുന്നത് എന്നറിയുന്നു.
പാശ്ചാത്യ ശക്തികള്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നതിന് ഇറാന് ധാരാളം തീവ്രവാദസംഘടനകളുണ്ട്. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബൊള്ള, യെമനിലെ ഹൂതികള്‍, സിറിയയിലെ തീവ്രവാദ സംഘടനകള്‍, ഇറാഖിനെ തീവ്രവാദസംഘടനകള്‍ എന്നിവ ഇറാന്റെ അജണ്ടകള്‍ നടപ്പാക്കുന്ന തീവ്രവാദസംഘടനകളാണ്. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദത്തിനെതിരായ യുദ്ധം ജയിക്കണമെങ്കില്‍ ഈ ഇറാന് പിന്തുണയുള്ള തീവ്രവാദസംഘടനകളെ തോല്‍പിക്കുന്നതോടൊപ്പം ഇറാന് ആത്മീയ നേതാവിനെ വധിക്കുകയും വേണം. ഇതുവഴി കൃത്യമായ സന്ദേശം തീവ്രവാദസംഘടനകള്‍ക്ക് നല്കാന് സാധിക്കുമെന്ന് ഇസ്രയേല്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: