തിരുവനന്തപുരം: മോഹനം എന്ന രാഗത്തെ ഇത്രയ്‌ക്കധികം എടുത്തു കളിച്ച സംഗീത സംവിധായകര്‍ മലയാളത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണെന്ന് പണ്ടേ മണ്‍മറഞ്ഞ സംഗീതസംവിധായകനായ എം.ജി. രാധാകൃഷ്ണന്‍ പറയുമായിരുന്നു. ” എനിക്കൊരത്ഭുതം എന്താണെന്ന് വെച്ചാല്‍ മോഹനം ഇത്രയെടുത്തു കളിച്ച ഒരു സംഗീത സംവിധായകന്‍ ദേവരാജന്മാഷെപ്പോലെ മറ്റൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല” – വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു അഭിമുഖത്തില്‍ സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ നടത്തിയ പ്രതികരണമാണിത്.
അത് ശരിയാണ്. ഏകദേശം മോഹനം രാഗത്തില്‍ മാത്രമായി 50ഓളം പാട്ടുകള്‍ ദേവരാജന്‍മാസ്റ്റര്‍ ചെയ്തു. പക്ഷെ ഈ 50 പാട്ടുകളും മോഹനമാണോ എന്ന് സംശയം ജനിപ്പിക്കുമാറ് വ്യത്യസ്തങ്ങളുമായിരുന്നു. ഇക്കാര്യം എം.ജി. രാധാകൃഷ്ണന്‍ വ്യക്തമാക്കിയത് ഇങ്ങിനെയാണ്:”പണ്ട് സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജഭാഗവതരും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും ഒരേ രാഗത്തില്‍ നിരവധി കീര്‍ത്തനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവ അന്യോന്യം അതേ രാഗമാണോ എന്ന് തിരിച്ചറിയാല്‍ പ്രയാസമാണ്. ദേവരാജന്മാസ്റ്ററുടെ ഒരു മോഹനത്തില്‍ നിന്നും അടുത്ത മോഹനത്തിലേക്കെത്തുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് അതുണ്ടാക്കുന്നത്.”
താനൊക്കെ മോഹനത്തില്‍ തന്നെ വീണ്ടും വീണ്ടും പാട്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആദ്യത്തെ മോഹനത്തിന്റെ കുഞ്ഞാണിതെന്ന് തോന്നും തന്റെ പരിമിതികള്‍ പണ്ട് രാധാകൃഷ്ണന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ ദേവരാജന്മാസ്റ്ററുടെ മോഹനത്തിലെ പാട്ടുകള്‍ എടുത്തുവെച്ചാല്‍ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണെന്നത് തന്റെ അത്ഭുതകരമായ അനുഭവമാണെന്നും എം.ജി. രാധാകൃഷ്ണന്‍ പറയാറുണ്ട്.
മോഹനം 5 സ്വരങ്ങൾ വരുന്ന ഔഡവ രാഗം ആണ്.. 28 ആമത്തെ മേളകർത്താ രാഗം ആയ ഹരികാമ്പോജിയിൽ നിന്നും മദ്ധ്യമവും നിഷാദവും ഒഴിവാക്കിയാൽ മോഹനം ആയി. ഷഡ്ജം, ചതുർശ്രുതി ഋഷഭം, അന്തര ഗാന്ധാരം, പഞ്ചമം, ചതുർശ്രുതി ധൈവതം എന്നിവയാണ് മോഹനത്തിന്റെ സ്വരങ്ങൾ.
“സ്വര്‍ഗ്ഗപുതി നവരാത്രി സ്വര്‍ണ്ണം പതിച്ച നിന്‍ സ്വര മണ്ഡപത്തിലെ….”. .നിഴലാട്ടം എന്ന സിനിമയില്‍ വയലാര്‍ രചിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത് യേശുദാസ് ആലപിച്ച ഈ ഗാനം ഒരു എവര്‍ഗ്രീന്‍ ഗാനമാണ്. വെറും വില്ലനായി മാറുന്നതിന് മുന്‍പ് നായകനാകാന്‍ ശ്രമിച്ച ജോസ് പ്രകാശ് ആണ് ഈ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്. ഈ ഗാനം ദേവരാജന്‍മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത് മോഹനം എന്ന കര്‍ണ്ണാടക സംഗീതത്തിലെ രാഗത്തിലാണ്. മോഹനം രാഗത്തോട് ഒരു പ്രത്യേക ഇഷ്ടം ദേവരാജന്‍ മാസ്റ്റര്‍ക്ക് ഉണ്ട്. ഒരു രാഗത്തിലാണെങ്കിലും രണ്ടു പാട്ടുകള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹിച്ച സംഗീതസംവിധായകനാണ് ദേവരാജന്‍ മാസ്റ്റര്‍.
‘നദി’ എന്ന സിനിമയിലെ കായാമ്പൂ കണ്ണില്‍ വിടരും കമലദളം കവിളില്‍ വിരിയും എന്ന ഗാനത്തെക്കുറിച്ച് ജോണ്‍സണ്‍ പണ്ട് അനുസ്മരിച്ചിട്ടുള്ളത് ഇങ്ങിനെയാണ്. മോഹം എന്ന രാഗത്തിലുള്ള ഗാനമാണ് കായാമ്പൂ…അതില്‍ രണ്ടേ രണ്ട് ട്വിസ്റ്റേയുള്ളൂ…പാട്ട് മറ്റൊന്നായി മാറുകയാണ്.
വയലാര്‍ രാമവര്‍മ്മ എന്ന കവി റൊമാന്‍റികായി ഒഴുകുന്ന ഗാനമാണിത്.
“കായാമ്പൂ കണ്ണില്‍ വിടരും
കമലദളം കവിളില്‍ വിരിയും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും”
രണ്ട് എക്സ്ട്രോ നോട്ടുകളുടെ കളിയാണ് കായാമ്പൂ എന്ന ഗാനത്തില്‍ കാണുന്നതെന്ന് ജോണ്‍സണ്‍ പറയുന്നു. ഇവിടെ രണ്ട് നിഷാദവും (കാകളി നിഷാദവും കൈശികി നിഷാദവും) അതുപോലെ രണ്ട് മധ്യമവും (ശുദ്ധമധ്യമവും തീവ്രമധ്യമവും) വരുന്നുണ്ടെന്ന് ജോണ്‍സണ്‍ വിശദീകരിച്ച് കാണിക്കുന്നു ഈ വീഡിയോയില്‍. ഇത് മോഹനം എന്ന രാഗത്തിന് പുറത്തേക്ക് ഈ ഗാനത്തെ ഒഴുക്കിക്കൊണ്ടുപോകുന്നു. ദേവരാജന്‍മാസ്റ്ററുടെ മാത്രം മാജിക് ആണ് ഇവിടെയെന്ന് ജോണ്‍സണ്‍.
മോഹനരാഗത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ എണ്ണം പറഞ്ഞ 10 സിനിമാഗാനങ്ങള്‍ ഇവയാണ്:
1. ‘ശരശയ്യ’ എന്ന സിനിമയില്‍ വയലാര്‍ എഴുതി, എം.ജി.രാധാകൃഷ്ണന്‍ തന്നെ ആലപിച്ച ‘ഉത്തിഷ്ഠതാ, ജാഗ്രതാ….’
2.സത്യവാന്‍ സാവിത്രി എന്ന സിനിമയിലെ ‘നീലാംബുജങ്ങള്‍ വിടര്‍ന്നു…’ . (ശ്രീകുമാരന്‍ തമ്പി രചിച്ച് യേശുദാസ് പാടിയ ഗാനം.)
3. കടല്‍പ്പാലം എന്ന സിനിമയിലെ ‘ഉജ്ജയിനിയിലെ ഗായിക, ഉര്‍വ്വശിയെന്നൊരു മാളവിക’.
(പി.ലീല പാടിയ ഈ ഗാനം രചിച്ചത് വയലാര്‍).
4. ശകുന്തള എന്ന സിനിമയില്‍ മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ, പുള്ളിമാനേ
5. ഭാര്യ എന്ന സിനിമയില്‍ എ.എം. രാജയും പി.സുശീലയും ചേര്‍ന്ന് പാടിയ വയലാര്‍ രചിച്ച നിത്യഹരിത ഗാനം പെരിയാറേ പെരിയാറേ പര്‍വ്വതനിരയുടെ പനിനീരേ…,
6. നദി എന്ന സിനിമയിലെ കായാമ്പൂ കണ്ണില്‍ വിടരും കമലദളം കവിളില്‍ വിടരും.
7. അക്കരപ്പച്ച എന്ന സിനിമയിലെ ഏഴരപ്പൊന്നാനാ പുറത്തെഴുന്നെള്ളും ഏറ്റുമാനൂരപ്പാ…
8. അശ്വമേധം എന്ന സിനിമയിലെ ഏഴ് സുന്ദര രാത്രികള്‍,
ഒതേനന്റെ മകന്‍ എന്ന സിനിമയില്‍ ഗുരുവായൂരമ്പല നടയില്‍,
9. വിവാഹിത എന്ന സിനിമയിലെ ദേവലോക രഥവുമായി തെന്നലേ…
10. കഴിത്തോഴന്‍ എന്ന സിനിമയിലെ പി. ഭാസ്കരന്‍ രചിച്ച് പി. ജയചന്ദ്രന്‍ അനശ്വരമാക്കിയ ഗാനമായ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു തുടങ്ങി എണ്ണം പറഞ്ഞ എത്രയോ മോഹനരാഗത്തിലെ ഗാനങ്ങള്‍ ഇന്നും പുതുമയോടെ നമ്മെ പുണരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: