കോട്ടയം: എന്റെ ചുറ്റും ഇരുട്ടാണെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് എഴുതിയ കത്തില്‍ പറയുന്നു. എന്നാലത് കണ്ണടച്ച് ഇരുട്ടാക്കലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ ക്ഷണിച്ചത് ജില്ലാ കളക്ടര്‍ ആണെന്ന ആരോപണത്തില്‍ വ്യക്തമായ മറുപടിയല്ല ഇപ്പൊഴും അദ്ദേഹം നല്‍കുന്നത്. ദിവ്യ ക്ഷണിക്കാതെ കയറി വന്നു എന്ന വിവരം ആദ്യം പുറത്തുവന്നപ്പോള്‍ തന്നെ ഇതു സംബന്ധിച്ച വ്യക്തത വരുത്താന്‍ ജില്ലാ കളക്ടര്‍ക്കു കഴിയുമായിരുന്നു. കളക്ടറേറ്റ് ജീവനക്കാരും ഇക്കാര്യം ഉന്നയിച്ചിരുന്നതാണ്. അന്വേഷണം നടക്കുന്നു എന്നതിനാല്‍ പറയാനാവില്ല എന്ന പുതിയ വിശദീകരണം അരുണ്‍ കെ വിജയന് എന്തോ ഒളിക്കാനുണ്ട് എന്നതാണ് വ്യക്തമാക്കുന്നത്. മാത്രമല്ല ദിവ്യ എഡിഎമ്മിനെ പരിഹസിച്ചപ്പോഴൊക്കെയും നിശബ്ദമായിരുന്നു കേള്‍ക്കുക മാത്രമായിരുന്നു കളക്ടര്‍ ചെയ്തത്. ദിവ്യ പോയ ശേഷവും അനുചിതമായ പ്രസംഗത്തിനെതിരെ ശബ്ദിക്കാന്‍ കളക്ടര്‍ക്ക് നാവുപൊന്തിയില്ല. ആരോപണങ്ങളില്‍ തളര്‍ന്നു പോയ തന്റെ സഹപ്രവര്‍ത്തകനെ ആശ്വസിപ്പിക്കാനുള്ള മനസും കളക്ടര്‍ കാട്ടിയില്ല.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ കളക്ടര്‍ അറിയാതെ വീഡിയോഗ്രാഫര്‍ എങ്ങനെ എത്തി എന്നതും ദുരൂഹമാണ്. അധിക്ഷേപ പരാമര്‍ശങ്ങള്‍ ഷൂട്ട് ചെയ്യാന്‍ കളക്ടര്‍ അറിഞ്ഞാണോ വീഡിയോഗ്രാഫറെ എത്തിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: