ചെന്നൈ: പാര്‍ട്ടി ചിഹ്നം വരച്ചുവച്ച ഷര്‍ട്ടുമായി സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ പങ്കെടുക്കുന്ന തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഒരു അഭിഭാഷകന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പുരുഷ ജീവനക്കാര്‍ ഷര്‍ട്ടിനൊപ്പം മുണ്ടോ പാന്റ്സോ മാത്രം ധരിക്കണമെന്ന് നിബന്ധനയുള്ള സംസ്ഥാനത്ത് ഔദ്യോഗിക ചടങ്ങുകളില്‍ പോലും കാഷ്വല്‍ ഡ്രസാണ് ഉപ മുഖ്യമന്ത്രി ധരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.ഔദ്യോഗിക യോഗങ്ങളില്‍ രാഷ്ട്രീയ ചിഹ്നം പ്രദര്‍ശിപ്പിക്കരുതെന്നും ചട്ടമുണ്ട്. എന്നിട്ടും ഡിഎംകെയുടെ ചിഹ്നവും കൊടിയും പതിച്ച ഷര്‍ട്ട് ധരിച്ച് ഉദയനിധി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: