ന്യൂദൽഹി: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സഖ്യം സംബന്ധിച്ച നിർണായക യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ നടന്നു. ഇന്നലെ പുലർച്ചെ 2 മണി വരെ നീണ്ടുനിന്ന യോഗത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി അജിത് പവാർ, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
അതേ സമയം മൂന്ന് പാർട്ടികളും നേരത്തെ 240 സീറ്റുകളിൽ സമവായത്തിലെത്തിയിരുന്നുവെങ്കിലും 48 സീറ്റുകളിലേക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഏകദേശം നാല് മണിക്കൂറോളം രാത്രി വൈകി നടന്ന യോഗത്തിൽ സീറ്റ് പങ്കിടൽ ഫോർമുലയിലും സ്ഥാനാർത്ഥി നിർണയത്തിലും ധാരണയായതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നുവെന്ന് സഖ്യം അറിയിച്ചിട്ടുണ്ട്.
കൂടാതെ പാർട്ടികൾ ഭരണവിരുദ്ധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പരസ്പരം സീറ്റുകൾ കൈമാറാൻ സമ്മതിച്ചുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഒക്ടോബർ 15 ന് പാർട്ടിയുടെ സന്ദേശം എല്ലാ മേഖലകളിലേക്കും എത്തിക്കാൻ എംപിയും ഏകനാഥ് ഷിൻഡെയുടെ മകനുമായ ശ്രീകാന്ത് ഷിൻഡെ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു.
മഹാരാഷ്‌ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ അടുത്തിടെ പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ശിവസേന ഭാരവാഹികളുമായി ബിജെപി യോഗം വിളിച്ചിരുന്നു. ബിജെപി 150-160 സീറ്റുകളിലും ശിവസേന 75-85 സീറ്റുകളിലും മത്സരിക്കുമെന്നും എൻസിപി ഏകദേശം 48-55 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നുമാണ് റിപ്പോർട്ട്.
അതേ സമയം സീറ്റ് വിഭജനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉടൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്താനാണ് സഖ്യം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: