തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിലെ റോഡുകളില്‍ നിരന്തരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനെയും അറിയിക്കാന്‍ മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
. ആവശ്യമായ റോഡ് സുരക്ഷാ ഫണ്ട് അവിടെ ലഭിക്കുന്നു എന്നുള്ളത് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുകയും ചെയ്യും. ഈ റോഡുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി വിവരം ജില്ലാ കളക്ടറെ അറിയിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളില്‍ റോഡ് പ്രവൃത്തികള്‍ നടക്കുന്നത് മൂലം ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയിക്കും. ഇത്തരം റോഡുകള്‍ കോര്‍ ടീം പ്രത്യേകമായി പരിശോധിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഗതാഗതം തിരിച്ചു വിടുന്നത് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനേയും അറിയിക്കും. സ്ഥലം വ്യക്തമാകുന്ന രീതിയിലുള്ള ബോര്‍ഡുകള്‍ ആവശ്യമായ ഇടങ്ങളില്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: