ഇസ്ലാമബാദ് : പാകിസ്താനിലെ ഹിന്ദു മതപണ്ഡിതന്റെ ചോദ്യങ്ങള്‍ക്ക് മുന്നിൽ ഉത്തരമില്ലാത്ത സക്കീർ നായിക്ക്. പാകിസ്ഥാനില്‍ പര്യടനം നടത്തിവരികയായിരുന്ന സക്കീര്‍ നായിക്കിനോടാണ് ഒരു ചടങ്ങില്‍വെച്ച് പാകിസ്ഥാനിലെ ഹിന്ദു പണ്ഡിതനായ മനോജ് ചൗഹാന്‍ ചോദ്യങ്ങള്‍ ചോദിച്ചത്. ഇതിന് മറുപടി പറയാന്‍ കഴിയാതെ കുഴയുകയായിരുന്നു സക്കീര്‍ നായിക്ക്.
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഹിന്ദു മത പണ്ഡിതനായ പ്രൊഫസർ മനോജ് ചൗഹാൻ സാക്കിർ നായിക്കിന്റെ മുന്നിൻ സംസ്‌കൃതത്തിൽ പ്രസംഗിക്കാന്‍ തുടങ്ങിയത്. അദ്ദേഹം സംസ്കൃത ശ്ലോകങ്ങൾ വായിച്ചുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്.
ഇത് വേദിയിൽ ഇരുന്ന പലര്‍ക്കും വലിയ അടിയായി. .തുടർന്ന് മനോജ് ചൗഹാന്‍ ഭഗവദ് ഗീതയിലെ സൂക്തങ്ങൾ ചൊല്ലി. തുടർന്നാണ് തീവ്ര ഇസ്ലാമികവാദത്തെ പറ്റി അദ്ദേഹം സക്കീർ നായിക്കിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
“മനുഷ്യനെ അവന്റെ പ്രവൃത്തികൾ കൊണ്ടാണ് വിലയിരുത്തുന്നതെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ശ്രീമദ് ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ട്. കർമ്മം കർത്തവ്യമാണ്, കർത്തവ്യമാണ് മതം. എന്നാൽ, മതം സ്വാർത്ഥതാൽപര്യത്തിന് മാത്രമാണെങ്കിൽ, അത് പാപത്തിലേക്ക് നയിക്കുന്നു. മോക്ഷത്തിന്റെ പാതയായ സമൂഹത്തിന് വേണ്ടി നാം നമ്മുടെ കർമ്മങ്ങൾ ചെയ്യണം”- ഇങ്ങിനെ പോയി പ്രൊഫസർ മനോജ് ചൗഹാന്റെ പ്രസംഗം. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ സക്കീര്‍ നായിക്കിനോടുള്ള ചോദ്യം. “ലോകത്ത്, പ്രത്യേകിച്ചും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പടരുന്ന അക്രമങ്ങളും വിഘടനവാദവും തടയാൻ എന്താണ് ചെയ്യേണ്ടത്?“ – മനോജ് ചൗഹാന്‍ ചോദിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു ഇത്. ഇതിന് കൃത്യമായ മറുപടി പറയാൻ സാക്കിർ നായിക്കിന് കഴിഞ്ഞില്ല. പരുങ്ങലിലായ അദ്ദേഹം പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഖുര്‍ ആനിലെ ചില വാക്യങ്ങള്‍ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
ഈ ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ധര്‍മ്മമാണ് സനാതന ധര്‍മ്മമെന്നും മനോജ് ചൗഹാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: