തനിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിക്കെതിരെ കഴിഞ്ഞ ദിവസം നടൻ ജയസൂര്യ രംഗത്തെത്തിയിരുന്നു. നടി പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു താരം തുറന്നടിച്ചത്. സെക്രട്ടറിയേറ്റിന് ഉള്ളിൽ വെച്ച് താൻ ലൈംഗികാതിക്രമം നടത്തിയെന്നും എന്നാൽ സെക്രട്ടറിയേറ്റിന് പുറത്ത് നിന്ന് ഷൂട്ട് ചെയ്യാനുള്ള അനുമതി മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് ജയസൂര്യ പറഞ്ഞത്. രണ്ട് മണിക്കൂർ മാത്രമായിരുന്നു അനുമതിയെന്നും നടി പിന്നെ എങ്ങനെയാണ് മുകളിലെത്തെ നിലയിൽ എത്തിയതെന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു.
ഇപ്പോഴിതാ നടന്റെ തള്ളി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. ജയൂസര്യ കളവ് പറയുകയാണെന്നും തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നുമാണ് നടി പറയുന്നത്. ധൈര്യമുണ്ടെങ്കിൽ ജയസൂര്യ നുണപരിശോധനയ്‌ക്ക് തയ്യാറാകട്ടെയെന്നും പരാതിക്കാരി ഫേസ്ബുക്കിൽ കുറിച്ചു.
പച്ച കള്ള ലക്ഷണമാണ് കണ്ണാടിയിൽ കൂടെ കൂടെ കൈ വെയ്‌ക്കുന്നത്. രണ്ടു മണിക്കൂറും പൊളിഞ്ഞു, 3 ദിവസം ഉള്ള ഫോട്ടോയും വീഡിയോയും എന്റെ കയ്യിലുണ്ട്. അതെന്താ അത്രയും പേർ ഉണ്ടായിട്ടും ജയസൂര്യയുടെ പേര് മാത്രം പറഞ്ഞത്. ജനങ്ങൾ പൊട്ടന്മാരല്ല ധൈര്യമുണ്ടോ നുണ പരിശോധനക്ക് വരാൻ? ഞാൻ റെഡി ആണ്. ഒരു കുറ്റവാളിയും കുറ്റം സമ്മതിക്കില്ല. അടുത്ത ജനറേഷൻ പെൺകുട്ടികൾക്ക് ധൈര്യമായി വാഷ് റൂമിൽ പോകാം, ഇനി ജയസൂര്യക്ക് ധൈര്യം ഉണ്ടാവില്ല.
പിന്നെ പുള്ളി സത്യം പറഞ്ഞു. തൊടുപുഴയിൽ അല്ല കൂത്തട്ടുകുളത്തായിരുന്നു. 2013 അല്ല 2011 ആയിരുന്നു. തോന്നിവാസത്തിന് പോയാൽ കുടുബം തകരും. എന്താണ് ഞങ്ങൾ പൃഥ്വിരാജിന്റെ പേര് പറയാത്തത്? ടോവിനോ? കുഞ്ചാക്കോ.. ഞങ്ങൾക്കും കുടുംബവും മക്കളും ഉണ്ട്. വെറുതെ ഒരാളുടെ പേര് പറഞ്ഞാൽ ദൈവം വിടില്ല, ആ പേടിയുള്ളവരാണ്. സത്യമേ ജയിക്കൂ ജയസൂര്യ’, പരാതിക്കാരി കുറിച്ചു.
ജയസൂര്യയ്‌ക്കൊപ്പമുള്ള മറ്റ് രണ്ട് ചിത്രങ്ങളും നടി പങ്കിട്ടിട്ടുണ്ട്. ‘സെക്രട്ടറിയേറ്റിൽ കയറിയില്ല പോലും, ഇത് സെക്രട്ടറിയേറ്റിലെ മെയ്‌ക്കപ്പ് ചെയ്യുന്ന റൂം ആണ്. ഇനി സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ നിന്നുള്ള വീഡിയോ ഉണ്ട്.സെക്രട്ടറിയേറ്റിന്റെ അകത്തും പുറത്തും ഷൂട്ട് ഉണ്ടായിരുന്നു. അപ്പോൾ തന്നെ ഈ പ്രസ്താവന പൊളിഞ്ഞു മോനെ’, എന്നാണ് നടി കുറിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിന് അകത്ത് നടന്ന കാര്യങ്ങൾ എന്ന് പറഞ്ഞ് സിനിമയിൽ നിന്നും കാബിനറ്റ് മീറ്റിംഗ് നടക്കുന്ന രംഗങ്ങളും നടി പങ്കുവെച്ചു. എന്നാൽ ഇത് സെറ്റ് ഇട്ടതല്ലേയെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. ഇതത്രത്തിൽ കാബിനറ്റ് യോഗം കൂടുന്ന സ്ഥലമൊന്നും ഷൂട്ട് ചെയ്യാൻ അനുവാദം ലഭിക്കില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ‘സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ ഇത്രയും സുരക്ഷ ഉള്ള സ്ഥലം ഒന്നും ഷൂട്ട് ചെയ്യാൻ പെർമിഷൻ ലഭിക്കും എന്ന് തോന്നുന്നില്ല. ജയസൂര്യ നല്ലവൻ ആണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ’,എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
2008 ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. ശുചിമുറിയിൽ നിന്നും താൻ വരുമ്പോഴായിരുന്നു അതിക്രമം. തന്നെ പിടിച്ചുവെച്ച് നിർബന്ധമായി ചുംബിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: