മുംബൈ: നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത ‘എമര്‍ജന്‍സി’ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ചിത്രത്തിന്റെ റിലീസ് ഇടന്‍ അറിയിക്കുമെന്ന് കങ്കണ എക്സില്‍ കുറിച്ചു. സിനിമയില്‍ സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള സിഖ് സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് ചിത്രം വിവാദമായത്. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതോടെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു.
‘എമര്‍ജന്‍സി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്, റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. നിങ്ങളുടെ പിന്തുണയ്ക്കും നന്ദി’- കങ്കണ എക്സില്‍ കുറിച്ചുറണാവത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സഹനിര്‍മാണവും
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ കങ്കണയാണ് ഇന്ദിരയെ അവതരിപ്പിച്ചിരിക്കുന്നത്. സിഖ് വിഭാഗക്കാര്‍ പരാതിയുന്നയിച്ചതിനെ തുടര്‍ന്നാണ് പ്രദര്‍ശനം അനിശ്ചിതത്വത്തിലായത്. സിനിമയില്‍ സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള സിഖ് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍െ്രെപസസാണ് ചിത്രത്തിന്റെ നിര്‍മാണം, അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, മഹിമ ചൗധരി, മിലിന്ദ് സോമന് തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: