തിരുവനന്തപുരം: ഗോത്ര വിഭാഗത്തില്‍ നിന്നുള്ള കര്‍ഷകര്‍ ഉള്‍പ്പെടെ 300 ഓളം ഗുണഭോക്താക്കളെ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് (ഒക്ടോബര്‍ 17) അഭിസംബോധന ചെയ്യും. ‘എസ് സി/എസ് ടി ഫാര്‍മേഴ്സ് ആന്‍ഡ് ആര്‍ട്ടിസാന്‍സ് മീറ്റി’ന്റെ ഭാഗമായി ജഗതി ആര്‍ജിസിബി കാമ്പസില്‍ ഉച്ചയ്‌ക്ക് 12.15 നാണ് പരിപാടി.
ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍- രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി), സ്വദേശി സയന്‍സ് മൂവ്മെന്‍റ്-കേരള (എസ്എസ്എം-കെ) പദ്ധതികളുടെ ഗുണഭോക്താക്കളായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെയാണ് മന്ത്രി അഭിസംബോധന ചെയ്യുക.
ശാസ്ത്ര സാങ്കേതിക ഇന്നൊവേഷന്‍ പരിപാടിയുടെ കീഴിലുള്ള മീറ്റ് ബ്രിക്-ആര്‍ജിസിബി, എസ്എസ്എം-കെ, വിജ്ഞാന ഭാരതി എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ബ്രിക്-ആര്‍ജിസിബിയുടെ ട്രൈബല്‍ ഹെറിറ്റേജ് പരിപാടിയുടെ 100 ഗുണഭോക്താക്കളുടെയും എസ്എസ്എം-കെയുടെ എസ്സി ഹബ് പ്രോജക്റ്റിലെ 200 പട്ടികജാതി കരകൗശല വിദഗ്ധരുടെയും സംഗമം ഇതിന്റെ ഭാഗമായി നടക്കും. ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത അറിവുകള്‍ രേഖപ്പെടുത്തുന്നതിനും അവരുടെ ഉപജീവനമാര്‍ഗം ശാക്തീകരിക്കുന്നതിനുമായി ഈ രണ്ട് പദ്ധതികള്‍ക്കും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് ധനസഹായം നല്‍കുന്നത്.
രാജ്യത്തിന്റെ ഗോത്ര പാരമ്പര്യവും വംശീയ വിജ്ഞാനവും സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ് ഹെറിറ്റേജ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ (എസ്എച്ച്ആര്‍ഐ) ഭാഗമായാണ് ട്രൈബല്‍ ഹെറിറ്റേജ് പ്രോജക്ട് നടപ്പിലാക്കുന്നത്. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ആര്‍ജിസിബി ട്രൈബല്‍ ഹെറിറ്റേജ് പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ആദിവാസി സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ ശാസ്ത്രീയ ഇടപെടലുകളിലൂടെ സമ്പന്നമായ ഗോത്ര പാരമ്പര്യം സംരക്ഷിക്കുയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആര്‍ജിസിബി ട്രൈബല്‍ ഹെറിറ്റേജ് പ്രോജക്റ്റിന്റെ ഭാഗമായുള്ള ആറ് കമ്മ്യൂണിറ്റി എന്‍ര്‍പ്രൈസസ് യൂണിറ്റുകളുടെ ഉദ്ഘാടനവും ഡോ. ജിതേന്ദ്ര സിങ് നിര്‍വഹിക്കും. ‘ദി ടേസ്റ്റ് ഓഫ് ദി വൈല്‍ഡ്- എത്നിക് ഫുഡ് ആന്‍ഡ് വൈല്‍ഡ് എഡിബിള്‍സ് ആന്‍ ഇന്‍വെന്‍ററി’, ‘റിവൈറ്റലൈസിംഗ് ട്രൈബല്‍ ട്രഡീഷന്‍സ്: ഇനിഷിയേറ്റിവ്സ് ഫോര്‍ സസ്റ്റൈനബിള്‍ വികസിത് ഭാരത്’ എന്നീ പുസ്തകങ്ങളും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്യും.
പരിപാടിയുടെ ഭാഗമായി വനത്തില്‍ നിന്നുള്ള 50 കാട്ടുകിഴങ്ങ് വര്‍ഗങ്ങളും വയനാട്ടില്‍ നിന്നുള്ള 60 നെല്ലിനങ്ങളും ഉള്‍ക്കൊള്ളുന്ന എക്സ്പോയും നടക്കും.
ട്രൈബല്‍ ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി പരമ്പരാഗത വൈദഗ്ധ്യവും ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ച ജ്ഞാനവും അടിസ്ഥാനമാക്കിയുള്ള 20 ഓളം കമ്മ്യൂണിറ്റി സംരംഭങ്ങള്‍ ആരംഭിച്ചു. ചെടിത്തൈകള്‍, എന്‍ടിഎഫ് പി ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ 40-ലധികം വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. കാട്ടുകിഴങ്ങുകളില്‍ നിന്നും പഴങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വംശീയ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പരമ്പരാഗത അറിവുകളുടെ സംരക്ഷണം, ഗോത്രങ്ങളുടെ ശാക്തീകരണം, തദ്ദേശീയ സസ്യജാലങ്ങളുടെയും ആചാരങ്ങളുടെയും സംരക്ഷണം, സാമ്പത്തിക വളര്‍ച്ച, തദ്ദേശീയമായ ആചാരങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രോത്സാഹനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പദ്ധതി കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ നിരവധി സാമൂഹിക സംരംഭങ്ങള്‍ സ്ഥാപിക്കാനും 425-ലധികം ആദിവാസി കുടുംബങ്ങളുടെ ശാക്തീകരണവും സാധിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിക്-ആര്‍ജിസിബി കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: