Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് 30 ലക്ഷം രൂപ കൊള്ളയടിച്ചത് ഐഎസ് ബന്ധമുള്ളവരെന്ന് എന്‍ഐഎ; ഐഎസിന്റെ പ്രവര്‍ത്തനത്തിനായി ടെലഗ്രാം ചാനലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 07:13 am IST
in Kerala

പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കളക്ഷന്‍ ഏജന്റില്‍ നിന്നും 30 ലക്ഷം രൂപ കൊള്ളയടിച്ചതിന് പിന്നില്‍ ഐഎസ് (ISIS) ബന്ധമുള്ള സംഘമെന്ന് എന്‍ഐഎ. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് കവര്‍ച്ച നടന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. തൃശ്ശൂര്‍ സ്വദേശികളായ എംകെ ആഷിഫ്, ഷിയാസ് ടിഎസ്, എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്‌ക്ക് മറുപടിയായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം ആരോപിച്ചത്.

ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 2023 ജൂലൈയിലാണ് തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഐഎസ്‌ഐഎസ് ബന്ധമുള്ള സംഘങ്ങള്‍ സജീവമാണെന്ന വിവരം എന്‍ഐഎയ്‌ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിഫ്, ഷിയാസ്, സെയ്ദ് നബീല്‍ അഹമ്മദ്, റായിസ് പിഎ, സഹീര്‍ ഇപി എന്നിവരെ അറസ്റ്റ് ചെയ്തത്. ആഷിഫും സെയ്ദും നിരോധിത സംഘടനയായ പോപ്പുലാര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകരായിരുന്നു.

2008-ല്‍ നടന്ന ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിലും ആഷിഫിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്. പോപ്പുലാര്‍ ഫ്രണ്ടിന്റെ വിവിധ പരിപാടികളില്‍ സെയ്ദും പങ്കെടുത്തിട്ടുണ്ട്. ശേഷം ഇവര്‍ രണ്ടുപേരും ഖത്തറിലേക്ക് കടന്നു. അവിടെ വെച്ച് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറത്തിലും സജീവമായി പ്രവര്‍ത്തിച്ചു.  മഞ്ചേരിയിലെ ഗ്രീന്‍ വാലി പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇവര്‍ ആയുധപരിശീലനവും നേടിയിട്ടുണ്ട് എന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായി.

ഖത്തറിലായിരുന്ന സമയത്ത് ഷിഹാസ് എന്ന മലയാളിയുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് സംഘത്തില്‍ ചേര്‍ന്നയാളാണ് ഷിഹാസ്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ്‌ഐഎസ് സംഘത്തോടൊപ്പം ചേരാന്‍ ആഷിഫും സെയ്ദും ശ്രമിച്ചിരുന്നു. എന്നാല്‍ പല തടസങ്ങള്‍ കാരണം ഇവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഇതോടെ ഇവര്‍ കേരളത്തിലേക്ക് തിരിച്ചെത്തി. ഇവിടെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനായിരുന്നു ഇവരുടെ പദ്ധതി.

കേരളത്തിലെത്തിയ ഇവര്‍ ഐഎസ്‌ഐഎസ് സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. മൂന്നാം പ്രതിയായ ഷിയാസിനെയും നാലാം പ്രതിയായ റായിസിനേയും ഈ സംഘത്തിലേക്ക് ചേര്‍ക്കാനും ഇവര്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഐഎസിന്റെ പ്രവര്‍ത്തനം സജീവമാക്കാനായി ആഷിഫ് ഒരു ടെലഗ്രാം ചാനലും ആരംഭിച്ചു.

‘പെറ്റ് ലവേഴ്‌സ്’ എന്നായിരുന്നു ടെലഗ്രാം ഗ്രൂപ്പിന്റെ പേര്. ഈ സംഘത്തിലേക്ക് യുവാക്കളെ ചേര്‍ക്കുകയും ഐഎസിന്റെ ആശയങ്ങള്‍ ഇവര്‍ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി ക്ഷേത്രങ്ങളെയും പ്രമുഖ വ്യക്തികളെയും കൊള്ളയടിക്കാന്‍ ഇവര്‍ പദ്ധതിയൊരുക്കിയിരുന്നു. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവര്‍ 2023 ഏപ്രില്‍ 20-ന് ഇന്‍ഡല്‍ മണിയുടെ കളക്ഷന്‍ ഏജന്റായ പ്രശാന്തിനെ ആക്രമിച്ച് 30 ലക്ഷം കവര്‍ന്നത്,’ കോടതി ഉത്തരവില്‍ പറയുന്നു.

അവിശ്വാസികളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ‘ഹിജ്‌റ’ നടത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യമെന്നും അതിനായി ഇവര്‍ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു.

 

 

Tags: NIANational Investigation AgencyPalakkad robberyIS-related peopleTelegram channelISIS activity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.