പാലക്കാട് :പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിതമായി കൈവന്ന രാഷ്ട്രീയാവസരം മുതലെടുക്കാന്‍ പറ്റുമോ എന്ന് ആരായുകയാണ് സി പി എം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു നേതാവ് ഡോ.പി.സരിന് പരസ്യമായി രംഗത്ത് വന്നത് സി പി എമ്മിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
ബുധനാഴ്ച ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തു. സരിന് പാലക്കാട് മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സരിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമായിരിക്കും തുടര്‍ നടപടി.
മുതിര്‍ന്ന നേതാവ് എ.കെ.ബാലന് അടക്കമുളളവര്‍ ഡോ. പി സരിനുമായി ആശയവിനിമയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സരിന് നിലപാട് വ്യക്തമാക്കിയാല്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു പ്രതികരിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തെത്തുന്ന പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിതമായി കൈവന്ന രാഷ്ട്രീയാവസരമായാണ് സി.പി.എം ഡോ.പി.സരിന്റെ വിമതനീക്കത്തെ കാണുന്നത്. സരിനെ പാര്‍ട്ടി പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്ത്ഥിയാക്കാനാകുമെങ്കില് ഗുണമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: