ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ പുതിയ മന്ദ്രിരം ചൊവ്വാഴ്ച ഭൂമിപൂജയും തേങ്ങയുടയ്ക്കലും നടത്തി തികച്ചും ഭാരതീയ ശൈലിയില്‍ ഉദ്ഘാടനം ചെയ്ത് രണ്ട് കേന്ദ്രമന്ത്രിമാര്‍. നിയമവകുപ്പിന്റെ മന്ത്രിയായ അര്ജുന് റാം മേഘ് വാളും ഊര്‍ജ്ജവകുപ്പിന്റെയും ഹൗസിങ്ങ് ആന്റ് അര്‍ബന്‍ അഫയേഴ്സ് വകുപ്പുകളുടെയും ചുമതലയുള്ള കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും ആണ് വ്യത്യസ്തമായ രീതിയില്‍ തേങ്ങയുടച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. .
#WATCH | Delhi: Chief Justice of India DY Chandrachud, Union Ministers Arjun Ram Meghwal and Manohar Lal Khattar attend the groundbreaking ceremony of the Supreme Court’s extension building. pic.twitter.com/bRELgSJ67J
— ANI (@ANI) October 14, 2024
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പങ്കെടുത്തിരുന്നു. ആദ്യം തൂമ്പ ഉപയോഗിച്ച് ഭൂമി കിളക്കുകയായിരുന്നു രണ്ട് കേന്ദ്രമന്ത്രിമാരും. അതിന് ശേഷം ഒരു പീഠത്തില്‍ കൈകൊണ്ട് തന്നെ തേങ്ങ എറിഞ്ഞല്ല, കൈകൊണ്ട് അടിച്ച് ഉടയ്ക്കുകയായിരുന്നു ഇവര്‍. കേന്ദ്രമന്ത്രി അര്ജുന് റാം മേഘ് വാളും കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും. ഇവര്‍ തേങ്ങ ഉടച്ച് രണ്ട് കഷ്ണമാക്കി താലത്തില്‍ വെയ്ക്കുന്നത് കാണാം.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും തേങ്ങ തല്ലിയുടച്ച് രണ്ട് കഷ്ണമാക്കി കൊടുക്കുന്നതും കാണാം. തികച്ചും ഭാരതിയ ശൈലിയിലുള്ള ഈ ഭൂമി പൂജ ചടങ്ങ് വ്യത്യസ്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: