തിരുവനന്തപുരം: സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസിനെയും അതിന്റെ പ്രവര്‍ത്തകരെയും ശ്ലാഘിച്ച് സംസാരിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇടത്പക്ഷ ബുദ്ധിജീവികളും ജിഹാദികളും ഔസേപ്പച്ചനെ കഠിനമായി വിമര്‍ശിക്കുമ്പോള്‍ നിരവധി സാധാരണക്കാര്‍ ഔസേപ്പച്ചന്റെ വാക്കുകളെ ശ്ലാഘിക്കുന്നു. വിജയദശമി നാളില്‍ ആര്‍എസ്എസ് വേദിയില്‍ എത്തിയാണ് ഔസേപ്പച്ചന്‍ പ്രസംഗിച്ചത് എന്നത് പലര്‍ക്കും ദഹിക്കുന്നില്ല.
“ഒരു വ്യക്തിപരമായ സ്വാര്‍ത്ഥതയ്‌ക്കും ഇടം കൊടുക്കാതെ പ്രവര്‍ത്തിക്കുന്ന, ഈ സംഘത്തിന് എന്റെ പ്രണാമം. ഈ സംഘത്തിലെ വൊളണ്ടിയര്‍മാര്‍ അവരുടെ ജീവിതം തന്നെ ഇതിലേക്ക് അര്‍പ്പിച്ച് ജീവിക്കുന്നവരാണ് എന്ന് അറിയുന്നത് തന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അറിവാണ്. ഇത്രയ്‌ക്കും മഹത്തരമായ അവരുടെ സേവനം…ശരിക്കും പറഞ്ഞാല്‍ ഇവരെയൊക്കെ വിശുദ്ധന്മാര്‍ എന്നല്ലേ വിളിക്കേണ്ടത്? സ്വന്തം ജീവിതം ലൗകികമായ ഒരു കാര്യത്തിനും വേണ്ടി പ്രയോഗിക്കാതെ, ഒരു വിവാഹജീവിതം പോലും ഉപേക്ഷിച്ച് സംഘത്തിന് വേണ്ടി നില്‍ക്കുക എന്ന് വെച്ചാല്‍ അത് വലിയ സംഭവം തന്നെയാണ്. അവര്‍ അങ്ങിനെ നില്‍ക്കുന്നത് അവര്‍ക്ക് വേണ്ടിയല്ല. മനുഷ്യരുടെ നന്മയ്‌ക്ക്. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ഭാരതത്തിലെ ഓരോ മനുഷ്യന്റെയും നന്മയ്‌ക്ക് വേണ്ടിയാണ് അവര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. അവരുടെ മുന്‍പില്‍ എന്റെ പ്രണാമം.”- ഇതായിരുന്നു ഔസേപ്പച്ചന്‍ നടത്തിയ പ്രസംഗത്തിലെ പ്രധാന വാചകങ്ങള്‍.
”
“ഒരുപാട് ക്രിസ്ത്യാനികൾ ഇന്ന് ആർ എസ് എസ്സിനെ അടുത്ത് സ്നേഹിക്കുന്നതിൽ പലസ്തിനിലെ ഹമാസിന്റെയും ഇറാക്കിലെ ഐ സി എസ്സിന്റെയും അവരെ പിന്തുണക്കുന്ന കേരള ഘടകത്തിന്റെയും പങ്ക് ചെറുതല്ല”. ഒരാള്‍ ഔസേപ്പച്ചന്റെ മാറ്റത്തെ കണ്ടത് ഇങ്ങിനെയാണ്. ഔസേപ്പച്ചനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് എത്തുന്നത്. “മനുഷ്യത്വം ഉള്ളവർക്കേ rss നെ ക്കുറിച്ച് അറിയൂ.. പ്രിയപ്പെട്ട ഔസേഫച്ചന് ഒരായിരം അഭിനന്ദനം.. നന്ദി” – എന്നും ഔസേപ്പച്ചനെ പുകഴ്‌ത്തുന്നവര്‍ നിരവധി. .”അടുത്ത് അറിഞ്ഞു കഴിഞ്ഞാൽ ആർ എസ് എസിനോളം വരില്ല കേരളത്തിൽ ഒരു സംഘടനയും.”- മറ്റൊരാളുടെ കമന്‍റ് ഇങ്ങിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: