ഒന്നര പതിറ്റാണ്ടുമുൻപ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച ജലച്ചായം സിനിമ ആദ്യമായി ഓൺലൈനിൽ. വിക്കിപീഡിയയുടെ വിക്കിമീഡിയ കോമൺസിലാണ് സിനിമ സ്ട്രീമിംഗ് ചെയ്തത്. സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ സതീഷ് കളത്തിലിന്റെ ഐ.ഡിയിൽ പകർപ്പവകാശം ഒഴിവാക്കിയാണ് റിലീസ് ചെയ്തിട്ടുള്ളത്. ഒരു വിക്കിപീഡിയ ഫ്ലാറ്റ് ഫോമിലൂടെ ഒരു സിനിമയുടെ സ്ട്രീമിംഗ് നടത്തുന്നത് ഇതാദ്യമാണ്.
2010 ജൂൺ ആറിന് തൃശ്ശൂർ ശ്രീ തിയ്യറ്ററിൽ പ്രദർശനം നടത്തിയ ഈ സിനിമ, നോക്കിയയുടെ 5 മെഗാപിക്സൽ റെസലൂഷനുള്ള എൻ 95 മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചത്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സിനിമയായ ഈ ചിത്രം, മൊബൈൽ ഫോണിൽ ചിത്രീകരിച്ച ലോകത്തെ രണ്ടാമത്തെ കഥാഖ്യാനചിത്രമാണ്.
ഒന്നര മണിക്കൂറുള്ള സിനിമയുടെ കഥ- തിരക്കഥ- സംഭാഷണം സുജിത് ആലുങ്ങൽ എഴുതിയിരിക്കുന്നു. ഒരു കുഗ്രാമത്തിലെ ദരിദ്രനായ അമേച്ചർ ചിത്രകാരനും നഗരത്തിലെ ചിത്രകലാ അദ്ധ്യാപകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.
ബാബുരാജ് പുത്തൂർ, ഡോ. ബി. ജയകൃഷ്ണൻ, പ്രസന്ന ബാലൻ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവിൻകൃഷ്ണ, ലക്ഷ്മി, നിമിഷ എന്നിവർ ബാലതാരങ്ങളാണ്. പ്രമുഖ ചലച്ചിത്ര താരം കൃപ ഒരു സീനിൽ അഭിനയിക്കുന്നുണ്ട്.
സിനിമയുടെ ലിങ്ക്:
https://commons.wikimedia.org/wiki/File:Jalachhayam,_the_first_Indian_feature_film_in_Malayalam_shot_on_Camera_Phone-2010.mpg
പ്രതികരിക്കാൻ ഇവിടെ എഴുതുക: