ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നില്‍ മനപൂര്‍വ്വമുള്ള അട്ടിമറിയാണോ എന്ന് സംശയം. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായി എന്‍ഐഎ സംശയിക്കുന്നു. കേടുവരുത്തിയ റെയില്‍പ്പാളത്തിന്റെ ഫോട്ടോ എന്‍ഐഎ പുറത്തുവിട്ടു.
തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളും ജിഹാദി സംഘങ്ങളും ശ്രമങ്ങള്‍ നടത്തുന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ഐഎയും അപകടം നടന്നയുടന്‍ സ്ഥലം സന്ദര്‍ശിച്ചത്.
മൈസൂരു-ധര്‍ഭംഗ ഭാഗ്മതി എക്സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ ബോള്‍ട്ടുകളും ചില ഭാഗങ്ങളും കാണാതായിട്ടുണ്ട് എന്നും എന്‍ഐഎ പറയുന്നു. പാളത്തില്‍ കൂടം കൊണ്ട് ശക്തമായി അടിച്ചതിന്റെ ഫലമായി കേടും വന്നിട്ടുണ്ട്.
തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം:
तमिलनाडु में हुआ ट्रेन हादसा कितना भयानक है. ट्रेन के डिब्बे यहां-वहां बिखरे हुए हैं.
शायद "रेल मंत्री" की नजरों में ये भी एक छोटी घटना हो। #TRAIN #TrainAccidentA.S pic.twitter.com/ivilF21gDV
— Abiha Sayyad 💝 (@sayyedAbiha) October 12, 2024
സെപ്തംബര്‍ 22ന് പൊന്നേരി എന്ന സ്ഥലത്തും ഇതേ രീതിയിലുള്ള അട്ടിമറിശ്രമം നടന്നതായി പൊലീസ് പറയുന്നു. ഇപ്പോള്‍ അപകടം നടന്ന കവരൈപ്പേട്ടൈയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് പൊന്നേരി. അവിടുത്തെ സിഗ്നല്‍ ബോക്സ് അടക്കം അട്ടിമറിക്കാന്‍ എടുത്തുമാറ്റിയിരുന്നു.
കവരൈപ്പേട്ടൈയില്‍ യാത്രാതീവണ്ടി പാളം മാറിയോടി ചരക്ക് തീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റു. 13 കോച്ചുകള്‍ ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റി. രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ഉന്നതതല അന്വേഷണത്തില്‍ റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 16 മണിക്കൂറുകള്‍ എടുത്താണ് പാളം നേരെയാക്കിയത്.
ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ അതേ രീതിയിലുള്ള അപകടമാണ് കവരൈപ്പേട്ടൈയിലും ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി വന്നിടിച്ചാണ്അവിടെയും അപകടം ഉണ്ടായത്. ബാലസോറില്‍ അന്ന് 293 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഇവിടെ യാത്രാ തീവണ്ടി വേഗം കുറവായിരുന്നതിനാല്‍ അപകടം ഗൗരവമായില്ല.
ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് വരുത്തിതീര്‍ക്കല്‍ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി
മോദി സര്‍ക്കാരിനെതിരെ അഴിമതി ഒന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ സംവിധാനങ്ങള്‍ പരാജയമാണെന്ന പ്രതീതി വരുത്തിതീര്‍ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ആസൂത്രിത ശക്തികളാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നിലും ചില ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് എന്‍ടിഎ എന്ന മത്സരപ്പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം, ഇന്ത്യന്‍ റെയില്‍വേ എന്നിവയ്‌ക്ക് പുറമെ, സുപ്രീംകോടതിയെയും അടിക്കടി പ്രതിപക്ഷം അവര്‍ക്ക് ചേരാത്ത വിധി വരുമ്പോള്‍ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ആഴ്ചയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കിയ മുന്നറിയിപ്പ്
ട്രെയിനപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഗൂഢാലോചന നടക്കുന്നതായി തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ കൂടെക്കൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഭയാനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമി കഴിഞ്ഞ ആഴ്ചയിലാണ് മുന്നറിയിപ്പ് നല്‍കിയത്.. ജനങ്ങള്‍ തന്നെ പാളങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നവരെ കണ്ടെത്തി പിടികൂടണമെന്നായിരുന്നു അര്‍ണാബ് ഗോസ്വാമി മുന്നോട്ട് വെച്ച നിര്‍ദേശം.
ഒരു ദിവസം തീവണ്ടിയെ ആശ്രയിക്കുന്നത് 2.4 കോടി ജനങ്ങള്‍
ഇന്ത്യയില്‍ ഓരോ ദിവസവും ഏകദേശം 2.4 കോടി ജനങ്ങളും റെയില്‍വേയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഒരു മാസം 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ തന്നെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ട്രെയിനപടകങ്ങള്‍ വരുത്തിവെയ്‌ക്കുന്ന ദുരന്തം വ്യാപകമാണ്. അതുകൊണ്ടാണ് ജനങ്ങള്‍ തന്നെ പാളങ്ങളിലും ശ്രദ്ധവെയ്‌ക്കണമെന്ന് അര്‍ണാബ് ഗോസ്വാമി പറയുന്നത്.
കാളിന്ദി എക്സ്പ്രസ് പാളം തെറ്റേണ്ടതായിരുന്നു
കഴിഞ്ഞ ദിവസം കാളിന്ദി എക്സ്പ്രസ് പാളം തെറ്റലിന്റെ വക്കിലായിരുന്നുവെന്നും നേരിയ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വലിയൊരു ദുരന്തം ഒഴിവായി. കാണ്‍പൂരില്‍ വെച്ചാണ് കാളിന്ദി എക്സ് പ്രസ് പാളം തെറ്റി വലിയൊരു അപകടം സംഭവിക്കേണ്ടിയിരുന്നത്. 1500 പേരോളം തീവണ്ടിയില്‍ ഉണ്ടായിരുന്നു. അപകടം സംഭവിച്ചിരുന്നെങ്കില്‍ അത് വലിയൊരു ദുരന്തമാകുമെന്ന് മാത്രമല്ല, യോഗി സര്‍ക്കാരിനും മോദി സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേ മന്ത്രിയ്‌ക്കും തീരാക്കളങ്കമായി മാറുമായിരുന്നു.
പാളത്തില്‍ പെട്രോള്‍ നിറച്ച കുപ്പി, ഗ്യാസ് സിലിണ്ടര്‍
ട്രെയിനപകടം എന്നത് അറിയാതെ സംഭവിക്കുന്ന ഒന്നാണെന്നും ഇത് അറിഞ്ഞുകൊണ്ടുള്ള അപകടം വരുത്തിവെയ്‌ക്കലാണെന്നും അര്‍ണാബ് പറയുന്നു. കാളിന്ദി എക്സ് പ്രസിനെ പാളം തെറ്റിച്ച് വന്‍ അപകടമുണ്ടാക്കാനായി പാളത്തില്‍ പെട്രോള്‍ നിറച്ച കുപ്പി സ്ഥാപിച്ചിരുന്നു. ട്രെയിന്‍ സിലിണ്ടറിലൂടെ കയറിയിറങ്ങുമ്പോള്‍ കുപ്പിപൊട്ടിത്തെറിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ട്രെയിന്‍ പാളം തെറ്റിക്കുന്നതോടൊപ്പം തീപ്പിടിത്തം ഉണ്ടാക്കുകയും ലക്ഷ്യമായിരുന്നു.
ഇതുപോലെ റെയില്‍പാളത്തില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയെന്നും മറ്റൊരു കേസില്‍ സ്ഫോടനകവസ്തുക്കള്‍ നിറച്ച പലഹാരബോക്സ് കണ്ടെത്തിയെന്നും അര്‍ണാബ് ഉദാഹരണങ്ങള്‍ നിരത്തുന്നു.
യുപിയിലെ റെയില്‍ട്രാക്കില്‍ 30 കിലോ ഭാരമുള്ള മരത്തടി
30 കിലോ ഭാരമുള്ള മരത്തടി റെയില്‍വേ ട്രാക്കില്‍ കൊണ്ടുവച്ച രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ആഴ്ചകളേ ആകുന്നുള്ളൂ. ട്രെയിന്‍ പാളം തെറ്റിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയില്‍ പാളങ്ങളില്‍ നിന്നും ട്രെയിനുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങള്‍ അടിക്കടി കണ്ടെത്തുകയാണ്. കഴിഞ്ഞ ദിവസം ഒരു കൂട്ടിയെക്കൊണ്ട് മുതിര്‍ന്ന ഒരാള്‍ കല്ലുകള്‍ പാളത്തില്‍ നിരത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതും ട്രെയിനപകടം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. ഇതോടെ ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദ് നടത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നതായി സംശയം ഉണരുകയാണ്.
ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദോ?
ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ശ്രമിക്കുന്നു. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും കൊടുംഭീകരനായ ഫര്‍ഹത്തുള്ള ഘോരി ആണ്. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് ഉണ്ടെന്ന സംശയം ബലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: