പൂനെ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് പോലീസ് വകുപ്പിന് നിർദ്ദേശം നൽകി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പരിഹരിക്കപ്പെടുമോ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമോ എന്നത് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പോലീസിനെ വിലയിരുത്തുമ്പോൾ എത്ര കേസുകൾ പരിഹരിച്ചു എത്ര ക്രിമിനലുകൾ നിയമ വിധേയരായി എന്നത് വിലയിരുത്തേണ്ടതാണ്. കൂടാതെ ആളുകൾക്ക് സുരക്ഷിതത്വം തോന്നുന്നുവോ ഇല്ലയോ എന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മയക്കുമരുന്ന് റാക്കറ്റുകളും പ്രവർത്തിച്ചിരുന്നു. ഇത് ആശങ്കാജനകമാണെന്ന് തോന്നുമെങ്കിലും ഈ കുറ്റകൃത്യങ്ങളെല്ലാം തന്നെ തങ്ങൾ അടിച്ചമർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
വരും തലമുറകൾക്ക് മുന്നിൽ ഇനിയും വെല്ലുവിളികൾ ഉണ്ടാകും. അതുകൊണ്ടാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലീസിനോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവരെ സസ്‌പെൻഡ് ചെയ്യുകയല്ല മറിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ പിരിച്ചുവിടുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: