ജർമനിയിൽ ഹിറ്റ്ലറിൻറെ സ്വേച്ഛാധിപത്യകാലത്ത് നാസികൾക്കെതിരായി തന്റെ മുതുമുത്തച്ഛൻ ഒരു അണ്ടർഗ്രൗണ്ട് പത്രം നടത്തിയിരുന്നുവെന്ന് ആലിയ ഭട്ട്. ‘ജിഗ്ര’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഇന്റർവ്യൂവിലാണ് ആലിയയുടെ അമ്മ സോണി റസ്ദാന്റെ ജർമ്മൻ മുത്തച്ഛൻ കാൾ ഹോൾസറിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
സോണി റസ്ദാന്റെ അച്ഛൻ വിവാഹം ചെയ്തത് ഒരു ജർമ്മൻ സ്ത്രീയെയാണ്. അതിനാൽ ആലിയയുടെ അമ്മയുടെ കുടുംബത്തിന്റെ വേരുകൾ ചെന്നെത്തുന്നത് ജർമനിയിലാണ്. താരത്തിന്റെ ജർമ്മൻ ബന്ധം തന്നെ പലർക്കും പുതിയ അറിവാണ്, അപ്പോഴാണ് മുതുമുത്തച്ഛനെക്കുറിച്ചുള്ള ഈ വിവരം ആലിയ പറയുന്നത്.
സോണി റസ്ദാൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, കാൾ ഹോൾസർ യഹൂദനായിരുന്നില്ല എന്നാൽ ഫാസിസത്തിന് എതിരായിരുന്നു. ഒരിക്കൽ നാസികൾ അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചു, പിന്നീട് കോൺസെൻട്രേഷൻ ക്യാമ്പിലും ഇട്ടു. സമർത്ഥനായൊരു വക്കീലിന്റെ സഹായമുള്ളതിനാൽ മാത്രം വധിക്കപ്പെട്ടില്ല എന്നാണ്. എങ്കിലും ജർമനി ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്കു കുടിയേറേണ്ടി വന്നു ഹോൾസറിന്. അവരുടെ മകളായ ഗെർട്രൂഡ് ഹോൾസറിനും കാശ്മീരി പണ്ഡിറ്റ് എൻ റസ്ദാനും ബർമ്മിങ്ഹാമിൽ വെച്ചാണ് സോണി റസ്ദാൻ ജനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: