Kerala

പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Published by

പാലക്കാട്: സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മദന്‍കുമാറാണ് പിടിയിലായത്.

വെളിയാഴ്ച രാവിലെ 11ഓടെ കാരപ്പൊറ്റ വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വച്ചാണ് സംഭവം. ബസിലുണ്ടായിരുന്ന പ്രതി, ഇടയ്‌ക്ക് ബസ് നിര്‍ത്തിയപ്പോള്‍ വാക്കത്തി ഉപയോഗിച്ച് സ്ത്രീയെ വെട്ടുകയായിരുന്നു.

പുതുക്കോട് അഞ്ച്മുറി സ്വദേശി ഷമീറക്കാണ് വെട്ടേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by