തിരുവനന്തപുരം: സി പി ഐയില്‍ പല സെക്രട്ടറിമാര്‍ വേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടിക്ക് ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് താനാണെങ്കില്‍ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍ മതി.
സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്.പ്രകാശ് ബാബുവിനും വി എസ് സുനില്‍ കുമാറിനുമെതിരെ വിമര്‍ശനം ഉന്നയിച്ചാണ് ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്.
സംസ്ഥാന വിഷയങ്ങളില്‍ ആനി രാജ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന സെന്ററുമായി ആലോചിക്കണമെന്നും ബനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും ഇത് അംഗീകരിച്ചു. കെ ഇ ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടി പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വിഭാഗീയ പ്രവര്‍ത്തനത്തിന്റെ പേരിലാണ് ഈ ആവശ്യമുയര്‍ന്നത്. കെ ഇ ഇസ്മയില്‍ പാലക്കാട് ജില്ലാ കമ്മിമിറ്റിയിലെ ക്ഷണിതാവാണ്. പാലക്കാട് ജില്ലാ കമ്മിറ്റിക്ക് വിധേയമായി അദ്ദേഹം പ്രവര്‍ത്തിക്കണമെന്ന് ഡി രാജയും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക