തിരുവനന്തപുരം : പിവി അന്‍വറിന്റെ ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതാണെന്ന പരസ്യ പ്രഖ്യാപനത്തോടെ രാഷ്‌ട്രീയ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ച യോഗത്തില്‍ പങ്കെടുത്തവര്‍ നേരത്തെ നിലമ്പൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവരാണ്.
എസ്ഡിപിഐ, മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പി വി അന്‍വര്‍ അഭിസംബോധന ചെയ്തത്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഏകദേശം വ്യക്തത വന്നിട്ടുണ്ട്. എഡിജിപി ക്കെതിരെ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂര്‍ മുമ്പ് സ്ഥാനത്ത് നിന്ന് മാറ്റി.
ഈ പ്രശ്‌നത്തിലെ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.ഡിജിപിക്ക് തന്നെയാണ് അന്വേഷണ ചുമതല.
എ ഡി ജി പി അജിത് കുമാറിനെതിരെ അമിത സ്വത്ത് സമ്പാദനം ഉള്‍പ്പടെയുള്ള ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. സ്ഥാനമാറ്റത്തോടെ അവസാനിക്കുന്നതല്ല പകരം കൂടുതല്‍ അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക