തിരുവനന്തപുരം:മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തനിക്ക് മനസിലാകുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അയച്ച കത്തിലെ വിവരങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു.
സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നത്. അദ്ദേഹത്തെ താന്‍ വിശ്വസിക്കാം. എന്നാല്‍ തനിക്കയച്ച അതേ കത്തില്‍ തന്നെ സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ഇതു തമ്മില്‍ വൈരുദ്ധ്യമുണ്ട്. ചീഫ് സെക്രട്ടറിയും ഡിജിപിയും തനിക്ക് മുന്നില്‍ ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തിയത്. എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നത്. ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
തന്റെ അടുത്ത നീക്കം ഇപ്പോള്‍ പറയുന്നില്ല .മുഖ്യമന്ത്രി നടത്തിയ സ്വര്‍ണക്കടത്ത് പരാമര്‍ശത്തില്‍ വിശദീകരണം നല്കാന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങള്‍ കൈമാറണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: