Kerala

ചോറ്റാനിക്കര നവരാത്രി മഹോത്സവം; മേളപ്രമാണിയായി ജയറാം; ഭക്തിസാന്ദ്രമായി പവിഴമല്ലിത്തറ

Published by

കൊച്ചി: പതിവ് തെറ്റിക്കാതെ പവിഴമല്ലിത്തറയില്‍ പഞ്ചാരിമേളത്തിന്റെ പ്രമാണിയായി
നടന്‍ ജയറാമെത്തി. നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടര്‍ച്ചയായി 11ാം വര്‍ഷമാണ് മേളം നടക്കുന്നത്. എല്ലാ വര്‍ഷവും ജയറാമാണ് മേളപ്രമാണി.

ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്. ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25-ലധികം കൊമ്പുസംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴൽ സംഘവും മേളത്തിന് കൊഴുപ്പേകും.

കഴിഞ്ഞവർഷം 168-ലധികം കലാകാരൻമാരാണ് മേളത്തിൽ പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി പവിഴമല്ലി തറ മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക