ചെന്നൈ: മകളുടെ വിവാഹം കഴിഞ്ഞ് വെറും മാസങ്ങള്‍ മാത്രം പിന്നിടവെ വീണ്ടും ഒരു വിവാഹപന്തല്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടുമുറ്റത്ത് ഉയരാന്‍ പോവുകയാണ്.
മാളവികയുടെ വിവാഹത്തിന് മുമ്പ് കാളിദാസിന്റെയും വധു താരിണി കലിംഗരായരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. മാളിവകയുടെ വിവാഹം കഴിഞ്ഞ് വൈകാതെ കാളിദാസിന്റെയും വിവാഹം ഉണ്ടാകുമെന്ന് ജയറാമും പാര്‍വതിയും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ എന്നത്തേക്കാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കാളിദാസ് വേണ്ടപ്പെട്ടവരേയെല്ലാം വിവാഹം ക്ഷണിച്ച് തുടങ്ങി. ക്ഷണക്കത്ത് നല്‍കി തുടങ്ങിയതിന്റെ വിശേഷങ്ങള്‍ കാളിദാസ് തന്നെ സ്വന്തം സോഷ്യല്‍മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.
ആദ്യത്തെ ക്ഷണകത്ത് നല്‍കിയത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. ജയറാമിനും പാര്‍വതിക്കുമൊപ്പം എത്തിയാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും കാളി?ദാസ് ക്ഷണിച്ചത്. ജയറാമാണ് ഇന്‍വിറ്റേഷന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.
കാളിദാസിന്റെ പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്.ആരാധകരില്‍ ചിലര്‍ അവരെ കല്യാണം ക്ഷണിക്കാത്തതിലുള്ള പരാതിയും കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. തമിഴ്, കേരള തുടങ്ങി രണ്ട് സ്‌റ്റൈലിലും വിവാഹ ചടങ്ങുകള്‍ ഉണ്ടാകുമോയെന്നായിരുന്നു മറ്റ് ചില ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.
ചെന്നൈ സ്വദേശിനിയാണ് താരിണി. പ്രണയവിവാഹമാണ് ഇവരുടേത്. കാളിദാസ് ജയറാം താരിണിയെ വീട്ടുകാർക്ക് പരിചയപ്പെടുത്തി, അവരുടെ ഇഷ്‌ടവും അനുവാദവും സമ്പാദിച്ച ശേഷം മാത്രമാണ് പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഒരോണക്കാലത്ത് ജയറാം കുടുംബത്തിന്റെ ഒപ്പം താരിണിയും കുടുംബ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. അന്ന് മുതലാണ് താരിണി ജയറാം കുടുംബത്തിലെ അംഗമാണ് എന്ന് പുറംലോകം അറിഞ്ഞത്. എന്നാൽ, മാളവികയുടേത് പ്രണയ വിവാഹമല്ലായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: