ജക്കാർത്ത ; ബീച്ചിൽ കാണാതായ സ്ത്രീയുടെ ശരീരാവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിൽ കണ്ടെത്തി. ഇന്തോനേഷ്യയിലാണ് സംഭവം. കഴിഞ്ഞ മാസം 26ന് കുടുംബത്തോടൊപ്പം ബീച്ചിൽ പോയ കോളിൻ മോൺഫോർട്ട് എന്ന 68കാരി നീന്താൻ ശ്രമിക്കുന്നതിനിടെ ശക്തമായ തിരമാലകളിൽ പെട്ട് കാണാതാവുകയായിരുന്നു. മോൺഫോർട്ടിനെ കാണാതായപ്പോൾ, സുഹൃത്തുക്കൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു, തുടർന്ന് രക്ഷാസംഘം കോളിൻ മോൺഫോർട്ടിനായി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ കടലിൽ പോയ മത്സ്യത്തൊഴിലാളിയുടെ വലയിൽ ഒരു കൂറ്റൻ സ്രാവ് കുടുങ്ങി .
ഇതിനെ മുറിച്ചപ്പോൾ സ്രാവിന്റെ വയറ്റിൽ സ്ത്രീയുടെ അവശിഷ്ടങ്ങൾ അവർ ധരിച്ചിരുന്ന നീന്തൽ വസ്ത്രത്തോടൊപ്പം കണ്ടെത്തി. ഡൈവിംഗിനിടെ കോളിൻ മോൺഫോർട്ട് ധരിച്ച വസ്ത്രം ഇതാണെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥർ ഇന്തോനേഷ്യൻ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെടുകയും കാണാതായ കോളിൻ മോൺഫോറിന്റെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: