Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഫ്രാൻസിസ് മാർപാപ്പയുടെ അപ്രതീക്ഷിതമായ നീക്കങ്ങൾ അടുത്ത കോൺക്ലേവിനുള്ള തയ്യാറെടുപ്പോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 10:06 am IST
inSpecial Article

ടോണി ചിറ്റിലപ്പിള്ളി

ഒക്‌ടോബർ 6-ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 21 കർദ്ദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 44 വയസ്സും ഏറ്റവും പ്രായം കൂടിയ ആൾക്ക് 99 വയസ്സുമാണ്. ഡിസംബർ 8-ന് നടക്കുന്ന കാർഡിനൽ കൺസിസ്റ്ററി, പല കാര്യങ്ങളിലും, പോപ്പ് ഫ്രാൻസിസിന്റെ ഏകദേശം 12 വർഷത്തെ ഭരണ കാലത്ത് നടന്ന ഒമ്പത് കൺസിസ്റ്ററികൾക്ക് സമാനമായിരിക്കും. സമ്പന്ന രാജ്യങ്ങൾക്കു പകരം അവികസിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ ചുവന്ന കർദിനാൾ തൊപ്പികൾ സമ്മാനിക്കുന്നത് പാവപ്പെട്ട രാജ്യങ്ങളിലെ ആളുകളോടുള്ള ഫ്രാൻസിസ് പാപ്പയുടെ കരുതൽ ആണ്. സാധാരണക്കാരോടും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള പാപ്പായുടെ പ്രതിബദ്ധതയും സ്നേഹവും പുതിയ കർദിനാൾ നിയമനത്തിലുണ്ട്.

ലോസ് ഏഞ്ചൽസ്, വെനീസ്, മിലാൻ തുടങ്ങിയ വലിയ അതിരൂപതകൾ മറികടന്ന് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ കോളേജിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു.തന്റെ ഇടയ ആഭിമുഖ്യവും ദരിദ്രരോടുള്ള കരുതലും പ്രതിഫലിപ്പിക്കുന്ന വ്യക്തികളെ ഒട്ടും പ്രതീക്ഷിക്കാത്ത പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നതിന് പാപ്പാ ശ്രദ്ധിച്ചു. ഫ്രാൻസിസ് പാപ്പയെ  തിരഞ്ഞെടുത്തതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കോൺക്ലേവ് ആയിരിക്കും ഭാവിയിൽ ഉണ്ടാകുക. ഇറ്റാലിയൻ-യൂറോപ്യൻ-റോമൻ ക്യൂരിയ അടിസ്ഥാനമായ  സ്വാധീനം കുറവും. അതേ സമയം ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിൻ അമേരിക്കൻ  സ്വാധീനം കൂടുതലും ഉണ്ടാകുന്ന കോൺക്ലേവായിരിക്കും അടുത്തത്.

അടുത്ത മാർപ്പാപ്പയെ തിരഞ്ഞെടുക്കുകയെന്ന പ്രധാന ഉത്തരവാദിത്വമാണ് കർദിനാൾമാരുടെ കോളേജിനുള്ളത്. തീരെ അപ്രതീക്ഷിത പേരുകൾ, ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങൾ,എന്നതാണ് പുതിയ 21 കർദ്ദിനാൾമാരുടെ നിയമനത്തിലൂടെ പുറത്തു വരുന്നത്.അതിൽ  20 പേർ 80 വയസ്സിന് താഴെയുള്ളവരും, അതിനാൽ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്ന  കോൺക്ലേവിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരുമാണ്.

99 കാരനായ ആർച്ച് ബിഷപ്പ് ആഞ്ചലോ അസെർബി വത്തിക്കാനിലെ നയതന്ത്ര തലത്തിൽ  50 വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം ഹംഗറിയിലെ കത്തോലിക്കാ ഹയരാർക്കി പുനർനിർമ്മിക്കാൻ സഹായിക്കുകയും ചെയ്തു. ഭാവിയിലെ ഒരു കോൺക്ലേവിൽ അദ്ദേഹത്തിന് വോട്ടുചെയ്യാൻ കഴിയില്ല.എന്നാൽ ഇത് പോപ്പ് ഫ്രാൻസിസിന്റെ മുതിർന്ന ഒരു മെത്രാപ്പോലീത്തായ്‌ക്കുള്ള  നീണ്ട കർത്തൃ സേവന ജീവിതത്തിനുള്ള പ്രതീകാത്മകമായ അംഗീകാരമാണ്.

ഓസ്‌ട്രേലിയയിലെ മെൽബൺ  ആസ്ഥാനമായ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭാധ്യക്ഷൻ  44-കാരനായ റിഡംപ്‌റ്റോറിസ്റ്റ് ബിഷപ്പ് മിക്കോള  ബൈചോക്കിന്റെ നിയമനം ഓസ്‌ട്രേലിയയിലെ പല പ്രഗത്ഭരെയും ഒഴിവാക്കിയാണ്. ഏറ്റവും ശ്രദ്ധേയമായത് പുതിയ കർദ്ദിനാളുമാർ മുഴുവനും ഫ്രാൻസിസ് മാർപാപ്പയുടെ ദർശനത്തോട് അടുപ്പം പുലർത്തുന്നവരാണ്.

പ്യൂ റിസർച്ച് സെൻ്ററിൽ നിന്നുള്ള ഒരു വിശകലനം അനുസരിച്ച്, 2013-ൽ പോപ്പ് ഫ്രാൻസിസിന്റെ തിരഞ്ഞെടുപ്പ് മുതൽ, യൂറോപ്യൻ കർദ്ദിനാൾമാരുടെ എണ്ണം തുടർച്ചയായി കുറഞ്ഞു. അതേസമയം ആഫ്രിക്കൻ, ഏഷ്യാ- പസഫിക്, ലാറ്റിനമേരിക്കൻ പ്രാതിനിധ്യത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ഇനിയും  ഈ പ്രവണത തുടരും.ഈ ഡിസംബർ 8-ലെ കൺസിസ്റ്ററി സ്ഥിരീകരണമനുസരിച്ച്, തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന 80% കർദിനാളുമാർ  ഫ്രാൻസിസ് മാർപാപ്പ നാമകരണം ചെയ്യുന്നവരായിരിക്കും. ഏഷ്യൻ കർദിനാൾ സംഘം 9 ശതമാനത്തിൽ നിന്ന് 18 ശതമാനമായും, ആഫ്രിക്കൻ കർദിനാളുമാർ 9 ശതമാനത്തിൽ നിന്ന് 13 ശതമാനമായും ഉയർന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള കർദിനാളുമാരുടെ ശതമാനം 2013 ലെ കോൺക്ലേവിലുണ്ടായിരുന്ന 9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറഞ്ഞു.

നിയുക്ത ഇന്ത്യൻ കർദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് 2006 മുതൽ വത്തിക്കാനിലെ നയതന്ത്ര സേവനത്തിൽ സേവനമനുഷ്ഠിക്കുന്നു.നിയുക്ത കർദ്ദിനാൾ കൂവക്കാടിന്റെ നിയമനത്തിന് രണ്ട് മാതൃകകളുണ്ട്. ആദ്യത്തേത് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പാപ്പാ യാത്രകളുടെ സംഘാടകനായും സേവനമനുഷ്ഠിച്ച കർദിനാൾ റോബർട്ടോ ടുച്ചി. രണ്ടാമത്, കർദ്ദിനാൾ ജാക്വസ് മാർട്ടിൻ, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അടുത്ത സഹായി, അദ്ദേഹം മാർപ്പാപ്പയുടെ പല യാത്രകളും സംഘടിപ്പിക്കുകയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുകയും ചെയ്തു.പിന്നീട് കർദിനാളായി ഉയർത്തപ്പെട്ടു.ഇതേ രീതിയിലുള്ളണ് നിയമനമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റേത്.

മോൺസിഞ്ഞോർ ജോർജ് കൂവക്കാട് കർദ്ദിനാളായി ഉയർത്തപ്പെട്ടതിന് ശേഷം അദ്ദേഹത്തെ വത്തിക്കാനിലെ തന്നെ പ്രധാനമായ ഒരു ഡിക്കാസ്ട്രിയിലേക്കു നിയമിക്കാൻ സാധ്യതയുണ്ട്.ഒരു പക്ഷെ,കൗൺസിൽ ഓഫ് കാർഡിനൽസിലും അംഗമായേക്കാം ( ഒമ്പത് കർദ്ദിനാളുമാർ ഉൾപ്പെടുന്ന C-9 എന്നും അറിയപ്പെടുന്ന ഉപദേശക സമിതിയിലേക്ക്).ഡിസംബറിൽ 80 വയസ്സ് തികയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ  ദീർഘകാല ഉപദേഷ്ടാവായ ബോംബെ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ സ്ഥാനത്തേക്കായിരിക്കും ഒരു പക്ഷെ നിയുക്ത കർദിനാൾ  മോൺ.കൂവക്കാട് അവരോധിക്കപെടുക.

തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള  ഭാവി കോൺക്ലേവിലെ  ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ സ്വാധീനം കർദിനാളുമാരുടെ പങ്കാളിത്തം വിശാലമാക്കുന്നതിലും ഒരു മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനെ കൂടുതൽ ജനകീയമാക്കി മാറ്റുന്നതിലുമായിരിക്കും.

Tags: Pope FrancisCardinal ConsistoryArchbishop Angelo AcerbiIndian Cardinal Monsignor George Koovakkad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

World

നോബല്‍ സമ്മാനം: ട്രംപിന് എതിരാളികളായി ഇമ്രാന്‍ ഖാന്‍, ഇലോണ്‍ മസ്‌ക്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ…

Special Article

അടുത്ത പോപ്പ് ആരായിരിക്കും? കർദ്ദിനാൾമാർ പോപ്പ് ഫ്രാൻസിസിന്റെ പിൻഗാമിയാകാനുള്ള ഒരുക്കത്തിൽ

World

ഫ്രാന്‍സിസ് മാര്‍പാപ്പ നിത്യതയില്‍

World

മാർപാപ്പയുടെ സംസ്കാരം ഇന്ന് : ചടങ്ങുകൾ ആരംഭിക്കുക ദിവ്യബലിയോടെ

പുതിയ വാര്‍ത്തകള്‍

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.