വെല്ലിങ്ടണ്‍: ഭാരത പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമില്‍ മുന്‍ നായകനും പ്രധാന താരവുമായ കെയ്ന്‍ വില്ല്യംസണ് ഉണ്ടാവില്ല. പരിക്ക് കാരണം വില്ല്യംസണ് വിശ്രമത്തിലായിരിക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം സെലക്ടര്‍ സാം വെല്‍സ് അറിയിച്ചു.
വില്യംസണിന് വിശ്രമം വേണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ട്. തല്ക്കാലം താരം വിശ്രമിക്കട്ടെ, പരിക്കില്‍ നിന്നും മുക്താനാകുന്നതനുസരിച്ച് പരമ്പരയിലെ ബാക്കി മത്സരങ്ങളില്‍ താരത്തെ ഉള്‍ക്കൊള്ളിക്കാനാകുമെന്ന് കരുതുന്നു- വെല്‍സ് പറഞ്ഞു. 17 അംഗ ടീമില്‍ വില്ല്യംസണിന് പകരക്കാരനായി ഓള് റൗണ്ടര്‍ മാര്‍ക് ചാപ്മാനെ ഉള്‍പ്പെടുത്തി. കിവീസിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമാണ് ചാപ്മാന്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് അടിയറവച്ചാണ് ന്യൂസിലന്‍ഡ് ഭാരതത്തിലേക്ക് വണ്ടികയറുന്നത്. വരുന്ന 16ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യടെസ്റ്റ്. രണ്ടാം ടെസ്റ്റ് 24 മുതല്‍ പുനെയിലും. മൂന്ന് മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്ന് മുതല്‍ വാംഖഡെയിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: