ചെന്നൈ: തമിഴ്നാട്ടിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സില് സമരം ചെയ്യുന്ന സിഐടിയുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ. സര്‍ക്കാര്‍. സംസ്ഥാനത്തെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കാനാണ് സിഐടിയു ശ്രമിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി തങ്കം തെന്നരസു മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കളുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാന്‍ സമരം പിന്‍വലിക്കണമെന്ന് സിഐടിയുവിനോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുംചെയ്തു. പോലീസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടവരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ഒരു കൂട്ടം തൊഴിലാളികളുമായി കരാര്‍ ഒപ്പിട്ടതായി സാംസങ്ങും തമിഴ്നാട് സര്‍ക്കാരും അറിയിച്ചു. മറ്റ് ഇന്‍സെന്റീവുകള്‍ക്കൊപ്പം ഉല്‍പ്പാദനക്ഷമത കണക്കിലെടുത്ത് 5000 രൂപ അധിക ഇന്‍സെന്റീവ് നല്‍കാനും കമ്പനി സമ്മതിച്ചിരുന്നു. എന്നാല്‍ സിഐടിയു മാത്രം വഴങ്ങുന്നില്ല.
സി.പി.ഐയും സി.പി.എമ്മും ഉള്‍പ്പെടെയുള്ള പ്രധാന സഖ്യകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് മന്ത്രിമാരുടെ സമിതിക്ക് രൂപം നല്‍കിയിരുന്നു. പ്ലാന്റ് മാനേജ്മെന്റുമായും യൂണിയന് തൊഴിലാളികളുമായും മന്ത്രിതല സംഘം പലതവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: