ന്യൂദല്‍ഹി: ഹരിയാനയില്‍ ബിജെപി ചരിത്രം കുറിച്ച് ഹാട്രിക് വിജയം നേടിയതിന് പിന്നാലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗനൗറില്‍ ബിജെപി വിമതനായി മത്സരിച്ച ദേവേന്ദര്‍ കദ്യാന്‍, ബാഹാദുര്‍ഗയില്‍ നിന്നുള്ള രാജേഷ് ജൂണ്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപിയിലേക്ക് തിരിച്ചെത്തിയത്.
ഹരിയാന ബിജെപി അധ്യക്ഷന്‍ മോഹന്‍ലാല്‍ ബദോലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 90 അംഗ ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 37 സീറ്റില്‍ വിജയിച്ചപ്പോള്‍ മൂന്നിടങ്ങളില്‍ സ്വതന്ത്രരായിരുന്നു വിജയിച്ചത്. അതേസമയം, സീറ്റ് ലഭിക്കാത്തതിനാല്‍ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച സാവിത്രി ജിന്‍ഡാലും ബിജെപിയെ പിന്തുണച്ചേക്കുമെന്നാണ് സൂചന.
ഹിസാറില്‍ നിന്നാണ് സാവിത്രി ജിന്‍ഡാല്‍ വിജയിച്ചത്. സംസ്ഥാനത്ത് മൂന്നു തവണ തുടർച്ചയായി അധികാരത്തിലെത്തുന്ന ആദ്യ പാർട്ടിയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: