ചണ്ഡീഗഢ് : ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ആദ്യ മണിക്കൂറുകളില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വായില്‍ നിന്നും പുറത്തുവന്നത് ബിജെപിയെ ഇല്ലാതാക്കാനുള്ള രോഷം… താമരയെ വാടിവീണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രത. പക്ഷെ അടുത്ത ഏതാനും മണിക്കൂറുകളില്‍ ബിജെപി കളം പിടിച്ചപ്പോള്‍ ട്വന്‍റി ഫോറിന്റെ ശ്രീകണ്ഠന്‍ നായരും ഹാഷ്മിയും റിപ്പോര്‍ട്ടറിന്റെ അരുണ്‍കുമാറും സ്മൃതി പരുത്തിക്കാടും, ഏഷ്യാനെറ്റിന്റെ വിനുവും എല്ലാം കണ്ടം വഴി ഓടി.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ബിജെപി വിരുദ്ധത എത്രയുണ്ടെന്ന് കണ്ടറിയാം:
Mr @vinuvjohn താനൊക്കെ എത്ര കൂട്ടിയാലും താമര മണ്ണോട് അടിയുന്ന കാഴ്ച കാണാൻ പറ്റില്ല..
ഈ കാവി ഭൂമിയിൽ താമര എന്നും വിരിഞ്ഞു തന്നെ നിൽക്കും 🪷 pic.twitter.com/Whp7Ajvlh8
— LOST BOYS (KAFIR) (@driftcat) October 8, 2024
അന്തിമ ഫലം കണ്ട് ആശുപത്രിയിലായ സ്മൃതി പരുത്തിക്കാട് അപകടനില തരണം ചെയ്തുവെന്ന് അടുത്ത കട്ടിലിൽ ഉപ്പിട്ട കഞ്ഞി കുടിച്ചു കൊണ്ടിരുന്ന അരുൺ കുമാർ വ്യക്തമാക്കി pic.twitter.com/a5zQNg38S5
— Midhun / मिथुन (@midhunpm477) October 8, 2024
ഷാനി,നിഷ,മൊട്ട ഹാഷ്മി,സ്മൃതി, ഉണ്ണി ബാലകൃഷ്ണൻ, ശ്രീകണ്ഠൻ നായരേ.😊മാപ്രകളെ
നിങ്ങൾക്ക് എല്ലാവർക്കും കുറച്ച് കഞ്ഞി എടുക്കട്ടെ.
🤣🤣🤣പോയി ചാകിനെടാ.. pic.twitter.com/4QEOvEEsRG— unni (@unnisv) October 8, 2024
ഇവര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യമണിക്കൂറില്‍ പുറത്തുതുപ്പിയ പഠിച്ചുവന്ന ബിജെപി വിരുദ്ധ വാചകങ്ങള്‍ കേട്ടാല്‍ ഇവരുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ബിജെപി വിരുദ്ധതയുടെ ആഴം മനസ്സിലാവും. ആദ്യമണിക്കൂറില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് 63 സീറ്റുകളിലും ബിജെപി 23 സീറ്റുകളിലും മുന്നിട്ട് നിന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും ഉയര്‍ന്നുകേട്ട ബിജെപി വിരുദ്ധവാചകങ്ങള്‍ ഇങ്ങിനെ പോകുന്നു. ഹരിയാനയില്‍ കര്‍ഷകര്‍ മറുപടി പറയുന്നു,യുവാക്കള്‍ മറുപടി പറയുന്നു എന്ന് സ്മൃതി പരുത്തിക്കാട്. ഗോതമ്പ് പാടങ്ങളില്‍ താമരപ്പൂക്കള്‍ വാടുന്നുവെന്നായിരുന്നു അരുണ്‍കുമാറിന്റെ കണ്ടെത്തല്‍. . അവിടെ ഹൂഡയുടെ മുന്നേറ്റം, കോണ്‍ഗ്രസിന്റെ മുന്നേറ്റം. മോദിയും അമിത് ഷായും പരാജയം മണത്തിരുന്നു,അതിനാല്‍ മോദി അവിടെ കുറച്ചുറാലികളിലേ പങ്കെടുത്തിരുന്നുള്ളൂ….ഹരിയാനയില്‍ കോണ്‍ഗ്രസ് ഹരികെയ്ന്‍….എന്നായിരുന്നു ഇവരുടെ വെണ്ടയ്‌ക്കാ അക്ഷരത്തില്‍ എഴുതിയ തലക്കെട്ട് തന്നെ. ഹരികെയ്ന്‍ എന്നാല്‍ കൊടുങ്കാറ്റ്. ഹൂഡയുടെ ചിരി, കുമാരി സെല്‍ജയുടെ ചിരിയാണ്…കോണ്‍ഗ്രസിന്റെ ചിരിയാണ് കാണുന്നത്.ഹൂഡയില്‍ വിശ്വാസമര്‍പ്പിച്ച രാഹുല്‍ ഗാന്ധിയുടെ ചിരിയാണ്. എന്നും അരുണ്‍ കുമാര്‍.
ഇനി ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധത അല്‍പം ശ്രവിക്കാം. 2019ല്‍ 40 സീറ്റുമായി കേവലഭൂരിപക്ഷം നേടി ജെജെപിയുമായി അധികാരത്തില്‍ എത്തിയ ബിജെപി ഇതാ 2024ല്‍ ഇതാ തകര്‍ന്നടിഞ്ഞിരിക്കുന്നു എന്നായിരുന്നു ഏഷ്യാനെറ്റിന്റെ വിനുവിന്റെ വാചകം.. ‘താമര പിഴുത് ഹരിയാന’ എന്നായിരുന്നു തലക്കെട്ട് ആദ്യമണിക്കൂറില്‍ കോണ്‍ഗ്രസ് 73 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ട് നിന്നപ്പോഴുള്ള വിനുവാചകക്കസര്‍ത്തുകളാണിവ. “കര്‍ഷകരോഷത്തില്‍ എരിഞ്ഞ് ബിജെപി. ദല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഹരിയാനയില്‍ ബിജെപി മണ്ണോട് അടിയുന്ന കാഴ്ചയാണ് കാണുന്നത്. താമര വാടി വീണ് നിലത്തോട് അമരുകയാണ് “- വിനുവിന്റെ വാചകങ്ങള്‍ ഇങ്ങിനെ പോകുന്നു.
കര്‍ഷകരോഷത്തില്‍ താമര വാടിയെന്ന് ട്വന്‍റി ഫോറിന്റെ ശ്രീകണ്ഠന്‍ നായര്‍. അവിടെ കൊടുങ്കാറ്റടിക്കുന്നു എന്നാണ് ശ്രീകണ്ഠന്‍ നായരുടെ വിശദീകരണം. ബിജെപി കഥാപാത്രങ്ങള്‍ കടപുഴകി വീണു, അടപടലം വീണു എന്ന് ഉറക്കെ അട്ടഹസിച്ചുകൊണ്ട് ശ്രീകണ്ഠന്‍ നായരുടെ ആഹ്ളാദപ്രകടനം. ബിജെപി അടപടലം കടപുഴകി എന്ന് ഹാഷ്മി. മുഖ്യമന്ത്രി വിറയ്‌ക്കുന്നു, മന്ത്രിമാരെല്ലാം തോല്‍ക്കുന്നു എന്ന് മറ്റൊരു റിപ്പോര്‍ട്ടറായ വിജയകുമാര്‍.. മുഖ്യമന്ത്രി പോലും വിറച്ച് വിറച്ച് നില്‍ക്കുകയാണ്, വിറയോട് വിറ….ഹരിയാനയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ലോഡ് കണക്കിന് മഞ്ഞലഡ്ഡുകള്‍….അതില്‍ മുന്തിരി, കല്‍ക്കണ്ടം…എല്ലാമുണ്ടെന്ന് ഹാഷ്മി. ഒരു കലക്ക് കലക്കുമെന്ന് ശ്രീകണ്ഠന്‍ നായര്‍…
ഒടുവില്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ഹരിയാനയില്‍ 90ല്‍ 49 സീറ്റുകളില്‍ വിജയിച്ച് മൂന്നാമതും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്ത വന്നതോടെ ഈ മാധ്യമപ്രവര്‍ത്തകരെല്ലാം കണ്ടം വഴി ഓടിക്കഴിഞ്ഞിരുന്നു. ചാനലുകളെല്ലാം ശോകമൂകമായി…..എത്രത്തോളം ബിജെപി വിരുദ്ധതയാണ് അതില്‍ നിറഞ്ഞിരിക്കുന്നതെന്നതിന് ഉദാഹരണമായിരുന്നു ഹരിയാന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ കവറേജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: