തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ പതിവ് ശൈലിയിലുള്ള സോഷ്യല്‍ മീഡിയയിലെ വെല്ലുവിളി ചര്‍ച്ചയാവുന്നു. അപ്രിയമായ വെളിപ്പെടുത്തലുകള്‍ നടത്തി സിപിഎമ്മിനെ വെട്ടിലാക്കിയ പി വി അന്‍വര്‍ എംഎല്‍എക്കെതിരെയാണ് ഫേസ്ബുക്കില്‍ മനോജിന്റെ പോസ്റ്റ്.
‘എടാ മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്.’ എന്നാണ് മനോജിന്റെ ഉപദേശം. പുതിയ പാര്‍ട്ടി രൂപീകരിച്ച എം വി രാഘവന് പോലും സിപിഎമ്മിനെ തകര്‍ക്കാനായില്ലെന്നും പുതിയ സംഘടന രൂപീകരിച്ചതിനെക്കുറിച്ച് മനോജ് പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ അതേ ശൈലിയിലുള്ള പ്രസ് സെക്രട്ടറിയുടെയും പരാമര്‍ശം അജിത് കുമാറിനെ ക്രമസമാധാനചുമതലയില്‍ നിന്നും മാറ്റിയതോടെ പരിഹാസ്യമായി.
വേറെ പാര്‍ട്ടിക്കും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടിവരുമെന്ന് അതോടെ തെളിഞ്ഞു. അന്‍വറിന്റെ ആവശ്യമായിരുന്നു എഡിജിപിയെ മാറ്റുക എന്നത് അത് നടപ്പായി.
‘അജിത് കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കുമെന്ന് പറഞ്ഞവന്റെ പേര് അന്‍വര്‍ എന്നാണ് .പി വി അന്‍വര്‍ പുത്തന്‍വീട്ടില്‍ അന്‍വര്‍’. എന്നായിരുന്നു അന്‍വര്‍ എംഎല്‍എയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: