ന്യൂദൽഹി: പാകിസ്താൻ ക്രിക്കറ്റ് താരം റാസ ഹസന്‍ ഇന്ത്യയിലെ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്നതിനേക്കാള്‍, അവള്‍ ഇസ്ലാം മതത്തിലേക്ക് മാറാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് റാസ ഹസ്സന്‍ ആദ്യമേ അഭിപ്രായപ്പെടുന്നത്. അതായത് വിവാഹജീവിതത്തേക്കാള്‍, പ്രണയത്തേക്കാള്‍ വധുവിന്റെ മതം മാറ്റത്തിനാണ് റാസ ഹസ്സന്‍ മുന്‍ഗണന നല്‍കുന്നത്.
പാകിസ്ഥാന് വേണ്ടി ട്വന്‍റി ട്വന്‍റിയും ഏകദിനവും കളിക്കുന്ന താരമാണ് റാസ ഹസ്സന്‍. വിവാഹ നിശ്ചയം ഇന്ത്യൻ വംശജയായ യുവതിയുമായി കഴിഞ്ഞെന്ന് ഫോട്ടെ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് റാസ ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ യാത്രയ്‌ക്ക് ഞങ്ങൾ തുടക്കം കുറിക്കുകയാണെന്ന് റസ സഹൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു. പൂജ ബൊമ്മൻ എന്നാണ് ഇപ്പോള്‍ യുഎസില്‍ കഴിയുന്ന ഈ ഇന്ത്യക്കാരിയുടെ പേരെന്നാണ് വാര്‍ത്ത.
അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ വിവാഹം നടക്കുമെന്നാണ് വാര്‍ത്തകള്‍. റാസ ഹസ്സനും പാകിസ്ഥാന്‍ വിട്ട് യുഎസിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 32 കാരിയായ പൂജയും യുഎസിൽ സ്ഥിരതാമസമാക്കിയ ആളാണ്. പൂജ ഹിന്ദു മത പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നിരുന്നാലും, പൂജയ്‌ക്ക് ഇസ്ലാമിൽ താൽപ്പര്യമുണ്ടെന്നും തനിക്കുവേണ്ടി മതം മാറാൻ തയ്യാറാണെന്നും റസ വ്യക്തമാക്കി.
വിവാഹനിശ്ചയവാർത്ത പുറത്ത് വന്നതിന് പിന്നാലെ പലരും പൂജയ്‌ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താൻ ക്രിക്കറ്റ് താരമായിരുന്ന ഷോയിബ് മാലിക്കിനെ വിവാഹം കഴിച്ച ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ വിവാഹമോചനം ചൂണ്ടിക്കാട്ടിയാണ് പലരും പൂജ ബൊമ്മനെ ഉപദേശിക്കുന്നത്. കുഴിയിൽച്ചാടും മുൻപ് ഒരുവട്ടം കൂടി ചിന്തിക്കൂ എന്നാണ് ചിലരുടെ കമന്‍റ്. തെന്നിന്ത്യൻ താര സുന്ദരി തമന്ന പോലും പാക് ക്രിക്കറ്റ് താരത്തെ ചേർത്തുള്ള ഗോസിപ്പ് ഉയർന്നപ്പോൾ തന്നെ തിരുത്തി പ്രസ്താവനയിറക്കിയത് ഓർമ്മയില്ലേ എന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: