Business

ആമസോണില്‍ കയറിക്കോളൂ…പാതി വിലയ്‌ക്ക് ഇലക്ട്രിക് സ്കൂട്ടര്‍ ലഭിയ്‌ക്കും

ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഫെസ്റ്റിവലില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് വന്‍വിലക്കിഴിവ്. 50 ശതമാനം വരെ കിഴിവോടെ ഇലക്ട്രിക് സ്കൂട്ടറുകള്‍ വാങ്ങാന്‍ തിരക്കോട് തിരക്കാണ്. ഈ മോഡലുകളെല്ലാം എളുപ്പമുള്ള ഇഎംഐയിലും വാങ്ങാം..

Published by

മുംബൈ: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഫെസ്റ്റിവലില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് വന്‍വിലക്കിഴിവ്. 50 ശതമാനം വരെ കിഴിവോടെ ഇലക്ട്രിക് സ്കൂട്ടറുകള്‍ വാങ്ങാന്‍ തിരക്കോട് തിരക്കാണ്. ഈ മോഡലുകളെല്ലാം എളുപ്പമുള്ള ഇഎംഐയിലും വാങ്ങാം..

1,30,000 രൂപ വിലയുള്ള EOX E1 എന്ന ഇലക്ട്രിക് സ്‍കൂട്ടർ ഇതില്‍ 54% കിഴിവിന് ലഭ്യമാണ്. 59,999 രൂപയ്‌ക്ക് ഈ ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാം. ഇനി മാസം തോറും കൊടുത്തുവാങ്ങണമെങ്കില്‍ 2,938 രൂപയുടെ ഇഎംഐയിലും EOX E1 വാങ്ങാം. ഒറ്റ ചാർജിൽ 80 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. 250 വാട്ട് BLDC മോട്ടോറും 32AH 60V ബാറ്ററിയും ഉണ്ട്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. ഇതിന് DLR ലാമ്പും മുൻവശത്ത് ഉയർന്ന റെസലൂഷൻ ഡിസ്പ്ലേയുമുണ്ട്. ഈ സ്കൂട്ടറിന് ആർടിഒ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസും വേണ്ട.

ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്ന മറ്റൊരു ഇലക്ട്രിക് സ്കൂട്ടർ ആണ് ഗ്രീൻ ഉടാൻ ഇലക്ട്രിക് സ്‍കൂട്ടർ. 69,000 രൂപയാണ് ശരിയ്‌ക്കുള്ള വില. നിലവിൽ 51% കിഴിവ് ഇതിൽ ലഭ്യമാണ്. അതിനാൽ നിങ്ങൾക്ക് ഇത് 33,999 രൂപയ്‌ക്ക് വാങ്ങാം. ഇനി മാസം തോറും പണം നല്‍കി വാങ്ങണമെങ്കില്‍ 1,665 രൂപയുടെ ഇഎംഐയിലും ഗ്രീൻ ഉടാൻ വാങ്ങാം. ഒറ്റ ചാർജിൽ 60 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. 250 വാട്ട് മോട്ടോറുണ്ട്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. 10 ഇഞ്ച് വീലുകളാണുള്ളത്. നാല് മുതൽ ആറ് മണിക്കൂർ വരെ ഫുൾ ചാർജ് ചെയ്യാം. ഈ സ്കൂട്ടറിന് ആർടിഒ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസും വേണ്ട.

ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നല്ല വിലക്കുറവുള്ള മറ്റൊരു ഇലക്ട്രിക് സ്കൂട്ടറാണ് കൊമാക്കി X-ONE സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ. 49,999 രൂപയാണ്.വില. 24% കിഴിവില്‍ 37,799 രൂപയ്‌ക്ക് വാങ്ങാം. മാസം തോറും പണമടയ്‌ക്കാമെങ്കില്‍ 1,851 രൂപയുടെ ഇഎംഐയിലും ഇത് വാങ്ങാം. ഒറ്റ ചാർജിൽ ഇതിന്റെ റേഞ്ച് 25 കിലോമീറ്ററാണ്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. 10 ഇഞ്ച് വീലുകളാണുള്ളത്. നാല് മുതൽ അഞ്ച് മണിക്കൂർ വരെ ഫുൾ ചാർജ് ചെയ്യാം. ഈ സ്‍കൂട്ടറിന് ആർടിഒ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസും വേണ്ട.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക