തിരുവനന്തപുരം: പെരുമാതുറ കുടുംബാഗോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി. പെരുമാതുറ സ്വദേശിയായ നാല് വയസുകാരനാണ് മരുന്ന് നല്‍കിയത്. പനിയും ചുമയുമായി ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്കാണ് ആന്റിബയോട്ടിക് കാലാവധി കഴിഞ്ഞത് നല്‍കിയത്.
ഒരു ഡോസ് മരുന്ന് നല്കിയ ശേഷമാണ് കാലാവധി കഴിഞ്ഞ വിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി. സംഭവത്തിന് പിന്നാലെ ഉടന്‍ തന്നെ സ്റ്റോക്ക് പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: