ശ്രീനഗര്‍ “കശ്മീരിലെ ഹിന്ദു ക്ഷേത്രം കാരണം നിനക്ക് ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടോ?” – വിനിതാ ജേണലിസ്റ്റ് അര്‍ച്ചനാ ശര്‍മ്മ മുസ്ലിം ബാലനായ ഉമറിനോട് ചോദിച്ച ചോദ്യമാണിത്. “ഒരിക്കലുമില്ല”- ഇതായിരുന്നു മുസ്ലിം ബാലനായ ഉമറിന്റെ ഉത്തരം. ഉമര്‍ അഞ്ചുവയസ്സുകാരനായതിനാല് ഈ ബാലന്റെ വാക്കുകളിലൂടെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള നഗ്നസത്യങ്ങളാണ് പുറത്തുവരുന്നത്.
ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വനിതാജേണലിസ്റ്റായ അര്‍ച്ചനാ ശര്‍മ്മ ഒരു മുസ്ലിം ബാലനുമായി നടത്തിയ അഭിമുഖം വൈറലായി പ്രചരിക്കുകയാണ്. “ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീരില്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത്” എന്ന ചോദ്യത്തിന് ബാലനായ ഉമര്‍ പറയുന്ന ഉത്തരം ഇതാണ്:
“ഇന്ത്യന്‍ സൈന്യം വന്നതിന് ശേഷം കൂടുതല്‍ സമാധാനമുണ്ടെന്നും ഇന്ത്യന്‍ സൈന്യം തങ്ങളെ ഒരു വിധത്തിലും ശല്ല്യപ്പെടുത്തുന്നില്ല “. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ കാരണം കശ്മീരിലെ സ്വൈരജീവിതം നശിച്ചു എന്ന് പ്രചരിപ്പിക്കുമ്പോഴാണ് നുണ പറയാനറിയാത്ത പ്രായത്തിലുള്ള ഈ സാധാരണ മുസ്ലിം ബാലന് സത്യം വിളിച്ചുപറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉമര്‍ പറഞ്ഞ ഉത്തരം ഇതാണ്:”സൈന്യം ഒരിക്കലും ഞങ്ങളെ ശല്യപ്പെടുത്താറില്ല. അവര്‍ ഞങ്ങളെ സ്നേഹിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ദിവസേന സ്കൂളില്‍ പോകാന്‍ കഴിയുന്നു”.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നാണ് അവിടെ ജീവിക്കുന്ന മുസ്ലിങ്ങളും ഹിന്ദുക്കളും ഒരു പോലെ അവകാശപ്പെടുന്നത്. രാഷ്ട്രീയ താല്പര്യമുള്ളവര് മാത്രമാണ് അതിന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: