India

അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന ഏഴ് പേർ കസ്റ്റഡിയിൽ, ആയുധങ്ങളും പിടികൂടി

Published by

ന്യൂദല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി 22 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ ദല്‍ഹിയില്‍ എടുത്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ജമ്മു കശ്മീര്‍, മഹാരാഷ്‌ട്ര, ആസാം, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പരിശോധന.

അഞ്ച് സംസ്ഥാനങ്ങളിലായി 22 ഇടങ്ങളില്‍ വെള്ളിയാഴ്ച രാത്രി തുടങ്ങിയ പരിശോധന പുരോഗമിക്കുകയാണ്. തീവ്രവാദബന്ധം സംശയിക്കുന്ന ഏഴുപേരെ കസ്റ്റഡിയിലെടുത്തയാണ് വിവരം. മഹാഷ്‌ട്രയില്‍നിന്നു മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കിഴക്കിന്‍ ദല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ അടക്കം പിടികൂടിയതായാണ് വിവരം. ഇവിടെനിന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ജമ്മു കാഷ്മീരില്‍ ശ്രീനഗര്‍, ബാരമുള്ള ഉള്‍പ്പെടെ അഞ്ച് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളെക്കു റിച്ച് ചില വിവരങ്ങൾ എൻഐഎ യ്‌ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദൽഹിയിലെ എൻഐഎ ആസ്ഥാനത്ത് കേസെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by