ന്യൂദല്‍ഹി: 15,16 തീയതികളിലെ ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാകിസ്ഥാനിലേക്കു പോകും.
രാജ്യത്തലവന്‍മാരുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പങ്കെടുക്കേണ്ടതെങ്കിലും ബന്ധം തീരെ മോശമായതിനാലാണ് പകരം വിദേശകാര്യ മന്ത്രി പോകുന്നത്.
പാകിസ്ഥാനില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാതെ അവരുമായി നല്ല ബന്ധമുണ്ടാകില്ലെന്ന കടുത്ത നിലപാടിലാണ് ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: